ഹരിതാമൃതം പ്രദര്‍ശനത്തിന് തുടക്കം
വടകര: വര്‍ഷംതോറും നടക്കുന്ന ഹരിതാമൃതം പ്രദര്‍ശനത്തിനു ടൗണ്‍ഹാളില്‍ തിരിതെളിഞ്ഞു. 'താളും തളിരും ജീവരക്ഷക്ക്' എന്ന സന്ദേശത്തില്‍ സംഘടിപ്പിക്കുന്ന അഞ്ചു ദിവസത്തെ പരിപാടി കഴിഞ്ഞദിവസം പത്മശ്രീ മീനാക്ഷി ഗുരുക്കള്‍ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ജീവിതത്തിന്റെ ഈടുവയ്പുകള്‍ വരുംതലമുറക്കു കൈമാറുന്നതിനായി ഒരുക്കിയ പ്രദര്‍ശനം കാണാന്‍ വന്‍ജനാവലിയാണ് എത്തിയത്.
ജൈവകൃഷിയുടെയും ഔഷധ സസ്യങ്ങളുടെയും അനുബന്ധ സ്റ്റാളുകളാണ് ടൗണ്‍ഹാളിനകത്തും മുറ്റത്തുമായി ഒരുക്കിയിരിക്കുന്നത്. ജൈവകൃഷി ഉല്‍പന്നങ്ങളും പരമ്പരാഗത രീതിയില്‍ നിര്‍മിക്കുന്ന ഔഷധങ്ങളും കുടില്‍ വ്യവസായ ഉല്‍പന്നങ്ങളും പുസ്തകസ്റ്റാളുകളും പ്രദര്‍ശനത്തിനുണ്ട്.മഹാത്മ ദേശസേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കേരള ജൈവ കര്‍ഷക സമിതി, ഗുരുകുല വൈദ്യസമാജം, തപോവനം-കൊച്ചി, സുഗന്ധി ഗാര്‍ഡന്‍സ് ചേമഞ്ചേരി എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഇത്തവണ ഹരിതാമൃതം നടക്കുന്നത്.
ഇന്നലെ നടന്ന ചടങ്ങില്‍ വടകരയില്‍ പാരമ്പര്യമായി നടത്തുന്ന മരുന്നറിവുകാരെ ആദരിച്ചു. ഇന്നലെ ഉച്ചയ്ക്കു ശേഷം ഓപണ്‍ ഫോറവും അഗസ്ത്യമുനിയുടെ ചികിത്സാ പാരമ്പര്യത്തെക്കുറിച്ചുള്ള ക്ലാസും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."