അപകടക്കെണിയൊരുക്കി ദേശീയപാതയോരത്തെ വാഹനങ്ങള്‍
കൊയിലാണ്ടി: നഗരത്തില്‍ പൊലിസ് സ്റ്റേഷനു മുന്നില്‍ കണ്ടുകെട്ടിയ വാഹനങ്ങള്‍ പിടിച്ചിടുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു. അപകടത്തില്‍പ്പെടുന്നതും ട്രാഫിക് നിയമലംഘനം നടത്തുന്ന വാഹനങ്ങളുമാണ് യാത്രക്കാര്‍ക്കും സ്‌കൂള്‍ വിദ്യാഥികള്‍ക്കും പ്രയാസമാകുന്ന തരത്തില്‍ ദേശീയപാതയില്‍ സ്റ്റേഷന്റെയും സിവില്‍ സ്റ്റേഷന്റെയും മധ്യേ പിടിച്ചിട്ടിരിക്കുന്നത്.
പന്തലായനി യു.പി, ഗവ. ഗേള്‍സ് സ്‌കൂള്‍, പൊതുമരാമത്ത് ഓഫിസ്, ഗവ. റസ്റ്റ് ഹൗസ്, മിനി സിവില്‍ സ്റ്റേഷന്‍, കുറ്റ്യാടി ഇറിഗേഷന്‍ ഓഫിസ്, എ.ഇ.ഒ ഓഫിസ് തുടങ്ങി സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കു പ്രതിദിനം എത്തുന്ന ആയിരങ്ങളാണ് അപകട സാധ്യത മുന്നില്‍ കണ്ട് ആശങ്കപ്പെടുന്നത്.
വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിനാല്‍ റോഡിലേക്ക് കയറി നടക്കേണ്ടി വരുന്നതും നിര്‍ത്തിയിട്ട വാഹനത്തിന്റെ മറവും ഈ മേഖലയില്‍ അപകടഭീഷണി ഉണ്ടാക്കുന്നു. ഗതാഗത പ്രശ്‌നവും അപകട സാധ്യതയുമുള്ള ഇവിടെ ട്രാഫിക് നിയന്ത്രണത്തിന് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."