HOME
DETAILS
MAL
തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്കെതിരേ നാട്ടുകാര്‍
backup
February 12 2017 | 01:02 AM
തളിപ്പറമ്പ്: താലൂക്ക് ആശുപത്രി അധികൃതര്‍ ഉറപ്പ് ലംഘിച്ച് ആശുപത്രി വളപ്പില്‍ മാലിന്യം കത്തിച്ചു. ഇന്നലെ രാവിലെ ആശുപത്രി മതിലിനോട് ചേര്‍ന്ന് മാലിന്യങ്ങള്‍ കത്തിക്കുമ്പോള്‍ പുക പരന്നതോടെ സമീപത്തെ കച്ചവടക്കാരും നാട്ടുകാരും സംഘടിച്ച് ആശുപത്രി അധികൃതരെ സമീപിക്കുകയായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ഇതേ രീതിയിന്‍ മാലിന്യം കത്തിക്കുന്നത് ചോദ്യം ചെയ്തപ്പോള്‍ ആശുപത്രി അധികൃതര്‍ നാട്ടുകാര്‍ക്ക് മാലിന്യങ്ങള്‍ കത്തിക്കില്ലെന്ന് ഉറപ്പു നല്‍കിയിരുന്നു. നാട്ടുകാര്‍ സംഘടിച്ചെത്തിയതോടെ കത്തിക്കൊണ്ടിരുന്ന മാലിന്യങ്ങള്‍ വെള്ളമൊഴിച്ച് കെടുത്തി. പുതുതായി വന്ന ദിവസവേതന തൊഴിലാളികള്‍ അറിയാതെ കത്തിച്ചതാണെന്നാണ് അധികൃതരുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."