തലശ്ശേരി തീരദേശ പൊലിസ് സ്റ്റേഷനില്‍ തസ്തികകള്‍ അനുവദിച്ചു
തലശ്ശേരി: സാങ്കേതിക തടസങ്ങള്‍ ഒഴിവായതോടെ തലശ്ശേരി തലായ് മാക്കൂട്ടത്ത് നിര്‍മാണം പൂര്‍ത്തിയായ തീരദേശ പൊലിസ് സ്റ്റേഷന്റെ ഉദ്ഘാടനം ഉടന്‍ നടക്കുമെന്നുറപ്പായി. സംസ്ഥാനത്തെ തീരദേശ പൊലിസ് സ്റ്റേഷനിലേക്ക് സര്‍ക്കാര്‍ 232 പുതിയ തസ്തികകള്‍ സൃഷ്ടിച്ചതോടെയാണ് തിരദേശ പൊലിസ് സ്‌റ്റേഷന്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നത.്
40 ലക്ഷം രൂപ ചെലവിലാണ് സ്റ്റേഷന്‍ കെട്ടിടം പണി കഴിപ്പിച്ചത്. ഒരു സി.ഐ, രണ്ട് എസ്.ഐ, എ.എസ്.ഐ ഉള്‍പ്പെടെ 25 പേരെയാണ് ഓരോ തീരദേശ പൊലിസ് സ്റ്റേഷനുകളിലും സര്‍ക്കാര്‍ അനുവദിച്ച് നല്‍കിയിട്ടുള്ളത്. പുതുതായി നിയമിക്കപ്പെടേണ്ട പൊലിസ് ഉദ്യോഗസ്ഥരുടെ ക്രമീകരണത്തിലെ നടപടിക്രമങ്ങള്‍ നീണ്ടു പോയതാണ് തീരദേശ പൊലിസ് സ്റ്റേഷന്‍ ഉദ്ഘാടനം വൈകാന്‍ കാരണമായത.് സ്റ്റേഷന്‍ എസ്.ഐക്കുള്ള മുറി, റെക്കോര്‍ഡ് റൂം. ലോക്കപ്പ് മുറി, രണ്ട് ബാത്ത് റൂമുകള്‍ എന്നിവയാണ് ഇവിടെയുള്ളത്. ഒന്നാം നിലയില്‍ വിശ്രമത്തിനായി ഒരു മുറിയും ഒരുക്കിയിട്ടുണ്ട്. കടല്‍ നിരീക്ഷണത്തിനായ് വാച്ച് ടവറും ഒരുക്കി. കേരള പൊലിസ് ഹൗസിങ്ങ് ആന്റ് കസ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് തീരദേശ പൊലിസ് സ്റ്റേഷന്‍ കെട്ടിടനിര്‍മാണം നടത്തിയത്. തീരദേശ സുരക്ഷയുടെ ഭാഗമായി യു.പി.എ സര്‍ക്കാറിന്റെ കാലത്തായിരുന്നു തീരദേശ പൊലിസ് സ്റ്റേഷന് അനുമതി നല്‍കിയിരുന്നത്. വടകര പാര്‍ലമെന്റംഗവും മുന്‍ കേന്ദ്രആഭ്യന്തര സഹമന്ത്രിയുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പിയുടെ ഇടപെടലിനെ തുടര്‍ന്ന് വടകര ലോകസഭാ മണ്ഡലത്തില്‍ രണ്ട് തീരദേശ പൊലിസ് സ്റ്റേഷനുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. തലശ്ശേരിക്ക് പുറമെ വടകരയിലാണ് മറ്റൊരു തീരദേശ പൊലിസ് സ്റ്റേഷന്‍ അനുവദിച്ചിരുന്നത്. കഴിഞ്ഞ സംസ്ഥാന സര്‍ക്കാറിന്റെ കാലത്ത് ഈ രണ്ട് തീരദേശ പൊലിസ്‌സ്റ്റേഷന്റെ നിര്‍മാണവും പൂര്‍ത്തീകരിച്ചിരുന്നു. തീരദേശ പൊലിസ് സ്റ്റേഷന്റെ ആദ്യത്തെ അഞ്ച് വര്‍ഷത്തെ നടത്തിപ്പുമായി ബന്ധപ്പെട്ട ചിലവുകള്‍ കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന് നേരത്തെ യു.പി.എ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. തീരദേശ സുരക്ഷക്കായി ഇന്റര്‍സെപ്റ്റര്‍ ബോട്ടുകളും മോട്ടോര്‍ ബൈക്കുകളും അനുവദിക്കാനും തീരുമാനമെടുത്തിരുന്നു. 1700 സ്‌ക്വയര്‍ ഫീറ്റിലാണ് മാക്കൂട്ടത്ത് സ്റ്റേഷന്‍ നിര്‍മാണം പൂര്‍ത്തീകരിച്ചിരുന്നത്. സ്റ്റേഷന്‍ കെട്ടിടം പൂര്‍ത്തീകരിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഉദ്ഘാടനം നടത്താത്തതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."