HOME
DETAILS

സര്‍ക്കാര്‍ കനിഞ്ഞാല്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് സ്വന്തം മണ്ണ് തിരികെ ലഭിക്കും

  
backup
May 29 2016 | 20:05 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a8%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95

നിസാം കെ അബ്ദുല്ല

കല്‍പ്പറ്റ: സര്‍ക്കാര്‍ കനിഞ്ഞാല്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് സ്വന്തം മണ്ണ് തിരികെ ലഭിക്കും. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഭൂമി പ്രശ്‌നം പരിഹരിച്ച് ഒരു കുടുംബത്തിന്റെ കണ്ണീരൊപ്പാന്‍ സര്‍ക്കാരിന്റെ സഹായം കൂടിയേ മതിയാവൂ. ഇതിന് വഴിതുറന്നത് 2009ല്‍ വിജിലന്‍സ് എസ്.പി. ടി. ശ്രീസുകന്‍ സമര്‍പ്പിച്ച   അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തിയത് പുറംലോകമറിഞ്ഞതോടെയാണ്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ജോര്‍ജിന്റെ ഭൂമി വനമാണെന്ന് സ്ഥാപിക്കാന്‍ വനം ഉദ്യോഗസ്ഥര്‍ തെറ്റായ റിപ്പോര്‍ട്ടുകള്‍ ചമച്ചതു കൂടാതെ വനംമന്ത്രി, നിയമസഭ, കോടതി, ഫോറസ്റ്റ് ട്രൈബ്യൂണല്‍ എന്നിവയെ ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിജിലന്‍സ് റിപ്പോര്‍ട്ട് പ്രകാരം ജോര്‍ജിന്റേത് ഒരുതരത്തിലും വനഭൂമിയല്ല. ഇക്കാര്യം ആധികാരികമായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചാല്‍ പ്രശ്‌നം പരിഹരിക്കപ്പെടും. വനംവകുപ്പ് ചമച്ച  സത്യവാങ്മൂലവും റിപ്പോര്‍ട്ടുകളും കള്ളമാണെന്ന് തെളിയുകയും ചെയ്യും. ഇങ്ങനെ സംഭവിക്കാതിരിക്കാനുളള ഗൂഢാലോചനയാണ് വനംവകുപ്പ് നടത്തിയത്. സര്‍വകക്ഷി സംഘവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഭൂമി വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയില്‍ ജോര്‍ജിന്റെ കുടുംബത്തിനു സര്‍ക്കാര്‍ ഇടപെടുന്നതില്‍ അഭിപ്രായം തേടി മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ കത്തയച്ചുവെങ്കിലും അഡ്വക്കറ്റ് ജനറല്‍ ഓഫിസ് പ്രതികരിച്ചിരുന്നില്ല. കാഞ്ഞിരത്തിനാല്‍ കുടുംബം നല്‍കിയ കേസ് ഹൈക്കോടതിയില്‍ നിലവിലുണ്ട്.


വക്കീല്‍ഫീസ് നല്‍കാന്‍ തക്കവണ്ണം സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ സത്യാവസ്ഥയും വനംവകുപ്പിന്റെ കള്ളക്കളികളും കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലന്ന് ഇവര്‍ പറയുന്നു. വനംവകുപ്പിന്റേത് തെറ്റായ നടപടിയാണെന്ന് വ്യക്തമാക്കുന്ന ഒട്ടേറെ രേഖകള്‍ കാഞ്ഞിരത്തിനാല്‍ കുടുംബം അഭിഭാഷകര്‍ക്ക് നല്‍കിയിരുന്നു. അതില്‍ പലതും കോടതിയുടെ മുന്‍പിലെത്തിയില്ലെന്ന് ഇവര്‍ പറയുന്നു. സര്‍ക്കാര്‍ ഇടപെട്ടാല്‍ മാത്രമേ ഇനി ഈ കുടുംബത്തിന് നീതി ലഭ്യമാകുകയുള്ളു. 1976ലാണ് വയനാട് കാഞ്ഞിരങ്ങാട് വില്ലേജില്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു അവകാശപ്പെട്ട 12 ഏക്കര്‍ ഭൂമി വനം വകുപ്പ് അന്യായമായി വിജ്ഞാപനം ചെയ്ത് പിടിച്ചെടുത്തത്.
ഇത് തിരികെ ലഭ്യമാക്കണമെന്ന ആവശ്യവുമായി കാഞ്ഞിരത്തിനാല്‍ ജോര്‍ജ്-ഏലിക്കുട്ടി ദമ്പതികള്‍ വര്‍ഷങ്ങളോളം നീണ്ട സമരങ്ങള്‍ നടത്തിയെങ്കിലും മരണംവരെ ഇവര്‍ക്ക് ഉദ്യോഗസ്ഥരില്‍ നിന്ന് നീതി ലഭ്യമായില്ല. 2009 നവംബര്‍ രണ്ടിന് ഏലിക്കുട്ടിയും 2012 ഡിസംബര്‍ 13ന് ജോര്‍ജും മരണത്തിന് കീഴടങ്ങുകയായിരുന്നു. തുടര്‍ന്നാണ് മകള്‍ ട്രീസയും കുടുംബവും വയനാട് കലക്ടറേറ്റ് പടിക്കല്‍ 2015 ഓഗസ്റ്റ് 15 മുതല്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചത്. 290 ദിവസമായി ഇന്നേക്ക് ഇവരുടെ സത്യഗ്രഹത്തിന്. നീതി ലഭിക്കുംവരെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടിലാണ് ട്രീസയും കുടുംബവും.


കാഞ്ഞിരങ്ങാട് വില്ലേജില്‍ റീസര്‍വേ 2381ലാണ് കാഞ്ഞിരത്തിനാല്‍ കുടുംബം അവകാശവാദം ഉന്നയിക്കുന്ന ഭൂമി. 1967ല്‍ കുട്ടനാട് കാര്‍ഡമം കമ്പനിയില്‍നിന്നു മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫിസിലെ 2717 നമ്പര്‍ ജന്മം തീറാധാരപ്രകാരം വിലയ്ക്കുവാങ്ങിയതാണ് ഈ മണ്ണ്. ഇതില്‍ 10 ഏക്കര്‍ കാഞ്ഞിരങ്ങാട് വില്ലേജില്‍ റീ സര്‍വേ  2381ല്‍ വിജ്ഞാപനം ചെയ്ത 15.41 ഏക്കറിന്റെ ഭാഗമാണെന്ന് 1982 ഡിസംബര്‍ ഒന്നിന് കസ്റ്റോഡിയന്‍ ആന്‍ഡ് കണ്‍സര്‍വേറ്റര്‍ ഓഫ് വെസ്റ്റഡ് ഫോറസ്റ്റ്(കോഴിക്കോട്)  മാനന്തവാടി താലൂക്ക് ഓഫിസില്‍ അറിയിക്കുകയുണ്ടായി.
വിജ്ഞാപനത്തിന്റെ പകര്‍പ്പും ഹാജരാക്കി. ഇതേത്തുടര്‍ന്ന് കാഞ്ഞിരത്തിനാല്‍ കുടുംബത്തില്‍നിന്നു ഭൂനികുതി സ്വീകരിക്കുന്നത് നിര്‍ത്തിവച്ചു. വനം വകുപ്പിന്റെ നടപടിക്കെതിരേ കൈവശക്കാര്‍ കോഴിക്കോട് ഫോറസ്റ്റ് ട്രൈബ്യൂണലില്‍ നല്‍കിയ പരാതിയില്‍ 75 സെന്റ് സ്ഥലം വിട്ടുകൊടുക്കാനാണ് ഉത്തരവായത്. ഇതിനെതിരേ കാഞ്ഞിരത്തിനാല്‍ സഹോദരന്മാര്‍ സമര്‍പ്പിച്ച അപ്പീലില്‍(എം.എഫ്.എ 492850) ട്രൈബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  3 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  4 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  5 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  5 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  5 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  5 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  6 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  6 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  6 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  6 hours ago