രാഷ്ട്രീയപ്പാര്‍ട്ടികള്‍ ധര്‍മം മറക്കരുത്
ജനാധിപത്യത്തിന്റെ നിലനില്‍പ്പിനു രാഷ്ട്രീയപ്പാര്‍ട്ടികളുടെ പങ്ക് അനിവാര്യമാണ്. രാജ്യത്തുണ്ടാകുന്ന അനീതികള്‍ക്കും അസഹിഷ്ണുതകള്‍ക്കുമെതിരേ ശബ്ദിക്കാന്‍ എന്നും രാഷ്ട്രീയപ്പാര്‍ട്ടികള്‍ നേതൃത്വം നല്‍കിയിട്ടുണ്ടണ്ട്. അതിലൂടെ രാഷ്ട്രം പല മേഖലകളിലും പുരോഗതി പ്രാപിക്കുകയും ചെയ്തിട്ടുണ്ടണ്ട്. പക്ഷേ, രാഷ്ട്രീയപ്പാര്‍ട്ടികള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പലപ്പോഴും മറനീക്കി പുറത്തുവരുന്നതിന്റെ രൂപങ്ങള്‍ വളരെ ഭീതിപ്പെടുത്തുന്നതാണ്. ഒട്ടുമിക്ക പകതീര്‍ക്കലുകളുടെയും പര്യവസാനം രാഷ്ട്രീയകൊലപാതകങ്ങളിലാണു കലാശിക്കാറുള്ളത്. ഇത്തരം രാഷ്ട്രീയകൊലപാതകങ്ങള്‍ക്കു സ്ഥിരം വേദിയാകുന്ന കണ്ണൂരിന്റെ മണ്ണ് ഒരിക്കല്‍ക്കൂടി സാക്ഷ്യം വഹിച്ചിരിക്കുന്ന രാഷ്ട്രീയകൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണു കേരളം.
ഇടവേളയില്ലാതെ കണ്ണൂരില്‍ തുടര്‍ന്നുകൊണ്ടണ്ടിരിക്കുന്ന ഇത്തരം പരാക്രമണങ്ങള്‍ക്ക് അറുതിവരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ബി.ജെ.പി സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരനടക്കമുള്ള വിവിധ രാഷ്ട്രീയപ്രതിനിധികളുടെ സാന്നിധ്യത്തില്‍ വിളിച്ചുചേര്‍ത്ത യോഗം ഫലപ്രദമായില്ല.
കേരളത്തില്‍, പ്രത്യേകിച്ചു, കണ്ണൂരില്‍ നടന്നുകൊണ്ടണ്ടിരിക്കുന്ന ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അവസാനമുണ്ടണ്ടാകുന്നതിന് ഓരോ രാഷ്ട്രീയപ്രവര്‍ത്തകരും മുന്‍കൈയെടുക്കേണ്ടണ്ടതുണ്ടണ്ട്.
വിദ്യാഭ്യാസ,സാമൂഹിക ഉയര്‍ച്ചകളില്‍ മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയായി കേരളത്തിന്റെ യശസ്സ് ഉയര്‍ത്തുന്നതിനാവശ്യമായ സംവാദങ്ങളും പ്രവര്‍ത്തനങ്ങളും കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്നുണ്ടണ്ടാവേണ്ടണ്ടതുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."