HOME
DETAILS
MAL
മിസ്റ്റര്‍ പാലക്കാട് ചാംപ്യന്‍ഷിപ്പ്
backup
February 12 2017 | 03:02 AM
പാലക്കാട്: ജില്ലാ ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന നാല്‍പ്പത്തി ഒന്നാമത് മിസ്റ്റര്‍ പാലക്കാട് ചാംപ്യന്‍ഷിപ്പ് 14ന് വൈകീട്ട് മൂന്നിന് ആറങ്ങോട്ടുകര എ യു പി സ്‌കൂളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ നാരായണദാസ് ഉദ്ഘാടനം ചെയ്യും.
ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അഡ്വ പി എ ഗോകുല്‍ദാസ് അധ്യക്ഷനാകും. 19ന് തൃശൂരില്‍ നടക്കുന്ന നാല്‍പ്പത്തി രണ്ടാമത് മിസ്റ്റര്‍ കേരള മത്സരത്തിലേക്കുള്ള പാലക്കാട് ജില്ലാ ടീമിനെ ഈ വേദിയില്‍ തിരഞ്ഞെടുക്കും.
സീനിയര്‍ , ജൂനിയര്‍, സബ് ജൂനിയര്‍, മാസ്റ്റേഴ്‌സ്, ഫിസിക്കലി ചാലഞ്ച് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടത്തുകയെന്ന് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ പി എ ഗോകുല്‍ദാസ് അറിയിച്ചു. വിവരങ്ങള്‍ക്ക് 9288857172 നമ്പറില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."