HOME
DETAILS

കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സിലിന് പുതിയ നേതൃത്വം

  
backup
January 28, 2018 | 3:54 AM

%e0%b4%95%e0%b5%81%e0%b4%b5%e0%b5%88%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%95%e0%b5%8d

 

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സിലിനു പുതിയ ഭാരവാഹികളായി. അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണു ഭാരവാഹികളെ തെരഞ്ഞെടുത്തത്. മൂന്നുമാസം നീണ്ടുനിന്ന സംഘടനയുടെ മെമ്പര്‍ഷിപ്പ് കാംപയിനിലൂടെ നിലവില്‍ വന്ന അഞ്ചു മേഖലാ കമ്മിറ്റികള്‍ വഴി തെരഞ്ഞെടുക്കപ്പെട്ട പുതിയ കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ സംബന്ധിച്ചു.
പുതിയ ഭാരവാഹികളായി ഹംസ ബാഖവി (ചെയര്‍മാന്‍), ഉസ്മാന്‍ ദാരിമി (വൈസ് ചെയര്‍മാന്‍), ശംസുദ്ദീന്‍ ഫൈസി (പ്രസിഡന്റ്), മുസ്തഫ ദാരിമി, മുഹമ്മദലി പുതുപ്പറമ്പ്, ഇല്യാസ് മൗലവി, ഇഖ്ബാല്‍ ഫൈസി (വൈസ് പ്രസിഡന്റുമാര്‍), അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള (ജനറല്‍ സെക്രട്ടറി), നാസര്‍ കോഡൂര്‍, സൈനുല്‍ ആബിദ് ഫൈസി, അബ്ദുല്‍ കരീം ഫൈസി, അബ്ദുല്‍ ഹകീം മൗലവി (ജോയിന്റ് സെക്രട്ടറിമാര്‍), ഇസ്മാഈല്‍ ഹുദവി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
സംഘടനയുടെ സുപ്രിം കൗണ്‍സിലിലേക്ക് മുഹമ്മദലി ഫൈസി (കണ്‍വീനര്‍), ഇ.എസ് അബ്ദുറഹിമാന്‍ ഹാജി(ജോയിന്റ് കണ്‍വീനര്‍), അബ്ദു ഫൈസി അരിയില്‍, കുഞ്ഞഹമ്മദ് കുട്ടി ഫൈസി, അബ്ദുല്ലത്തീഫ് എടയൂര്‍, ഇസ്മാഈല്‍ ബേവിഞ്ച, മൊയ്ദീന്‍ഷാ മൂടാല്‍, ഹനീഫ കൊടുവള്ളി എന്നിവരെ തെരഞ്ഞെടുത്തു.
വിങ് കണ്‍വീനര്‍മാര്‍: അബ്ദുല്‍ ഹമീദ് അന്‍വരി (ദഅ്‌വ), അബ്ദുറഹ്മാന്‍ കോയ (ഉംറ), ഇഖ്ബാല്‍ മാവിലാടം (വിദ്യാഭ്യാസം), അബ്ദുല്‍ അസീസ് പാടൂര്‍ (റിലീഫ്), അമീന്‍ മൗലവി (ഇബാദ്), ഹസ്സന്‍ ചെറുവത്തൂര്‍ (പബ്ലിക്കേഷന്‍), ശിഹാബ് കൊടുങ്ങല്ലൂര്‍ (വിഖായ), മന്‍സൂര്‍ ഫൈസി (സര്‍ഗലയം), ഹുസ്സന്‍കുട്ടി നീരാണി (മുസാഅദ), ഹംസ വാണിയന്നൂര്‍ (മീഡിയ).
റിട്ടേണിങ് ഓഫിസര്‍ ഡോ. അബ്ദുറഹ്മാന്‍ ഒളവട്ടൂര്‍ (അബൂദബി) തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഹംസ ബാഖവി, മുഹമ്മദലി ഫൈസി ചടങ്ങില്‍ സംസാരിച്ചു.
ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ ഷംസുദ്ദീന്‍ ഫൈസി സ്വാഗതവും അബ്ദുല്‍ ഗഫൂര്‍ ഫൈസി നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ അടുത്ത മാസം പെട്രോൾ വില കുറഞ്ഞേക്കും; ആഗോള എണ്ണവിലയിൽ 20 ഡോളറിലധികം ഇടിവ്

uae
  •  7 days ago
No Image

ബ്രസീൽ ജയിച്ചപ്പോൾ 'വീണത്' ജർമനി; ഇതിഹാസ റെക്കോർഡിൽ കാനറിപ്പട ഒന്നാമത്

Football
  •  7 days ago
No Image

മലയാളിക്ക് 'ഇതിഹാസത്തിന്റെ' കടാക്ഷം; പിറന്നാൾ ആശംസയ്ക്ക് ഇൻസ്റ്റഗ്രാമിൽ നേരിട്ടെത്തി നന്ദി പറഞ്ഞ് സാക്ഷാൽ ലയണൽ മെസി!

Football
  •  7 days ago
No Image

ലോകത്തിലെ ആദ്യ എഐ പാർക്കും ഫാൽക്കൺ മാർക്കറ്റും ദുബൈയിൽ; വൻ വികസന പദ്ധതികൾക്ക് അംഗീകാരം നൽകി ശൈഖ് ഹംദാൻ

uae
  •  7 days ago
No Image

പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം അണുബാധ; നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിക്കെതിരേ പരാതി 

Kerala
  •  7 days ago
No Image

ആറ് ലോകകപ്പുകളുടെ ചരിത്രം, പ്രായമേറിയ താരം; റെക്കോർഡുകൾ കുറിച്ചുകൊണ്ട് ഒച്ചോവയുടെ പടിയിറക്കം

Football
  •  7 days ago
No Image

ഹോർമുസ് കടലിടുക്കിൽ ഭാവിയിലും ഗതാഗത ഫീസ് ഈടാക്കില്ലെന്ന് ഒമാൻ; യുഎസുമായി ചർച്ച നടത്തി

oman
  •  7 days ago
No Image

ഭൂചലനത്തില്‍ വിറച്ച് വെനസ്വേല; മരണപ്പെട്ടവരുടെ എണ്ണം 164 ആയി, ആയിരത്തിലധികം പേര്‍ക്ക് പരുക്ക്

International
  •  7 days ago
No Image

വിദ്യാർഥികളെ 'ഭീകരവാദികൾ' എന്ന് വിളിച്ചത് അംഗീകരിക്കാനാകാത്തത്; ധർമേന്ദ്ര പ്രധാനെതിരേ രാഹുൽ ഗാന്ധി

National
  •  7 days ago
No Image

6 രാജ്യങ്ങൾക്ക് കൂടി വിസ ഓൺ അറൈവൽ അനുവദിച്ച് യുഎഇ; ആനുകൂല്യം ഈ നിബന്ധനകളോടെ

uae
  •  7 days ago