കനേഡിയന്‍ കോടീശ്വര ദമ്പതികളുടെ മരണം കൊലപാതകമെന്ന് പൊലിസ്
ടൊറന്റോ: ആഴ്ചകള്‍ക്കു മുന്‍പ് കാനഡയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കോടീശ്വര ദമ്പതികളുടെ മരണം കൊലപാതകമെന്ന് പൊലിസ്. രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനും ശതകോടീശ്വരനുമായ ബാരി ഷെര്‍മനും ഭാര്യ ഹണി ഷെര്മനുമാണ് ഡിസംബര്‍ 15ന് ടൊറന്റോയിലെ സ്വന്തം വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് കാനഡ പൊലിസ് കണ്ടെത്തുകയായിരുന്നു.
സംഭവത്തില്‍ ഇതുവരെ ഒരാളെയും പിടികൂടിയിട്ടില്ലെന്നും പൊലിസ് അറിയിച്ചു. മരണം നടന്നയുടന്‍ സംഭവത്തില്‍ കൊലപാതക-ആത്മഹത്യാ സംശയങ്ങളൊന്നുമില്ലെന്നായിരുന്നു പൊലിസ് നേരത്തെ വ്യക്തമാക്കിയത്. സംഭവം നടക്കുന്നതിനു രണ്ടു ദിവസം മുന്‍പു തൊട്ടെ ഇരുവരെയും ഫോണിലോ മറ്റോ ലഭിച്ചിരുന്നില്ലെന്ന് പൊലിസ് ചൂണ്ടിക്കാട്ടി.
ഫാര്‍മസി രംഗത്തെ ലോക കുത്തക ഭീമന്മാരായ അപോടെക്സിന്റെ സ്ഥാപകനും ഉടമയുമായിരുന്നു ബാരി ഷെര്മന്. ആതുര സേവന പ്രവര്‍ത്തനങ്ങളിലൂടെ ലോകത്ത് തന്നെ അറിയപ്പെട്ട വ്യക്തിത്വമായിരുന്നു. ദമ്പതികളുടെ പെട്ടെുന്നുള്ള മരണം കാനഡയെ ഞെട്ടിച്ചു. കമ്പനിയുടെ സി.ഇ.ഒ രാജി പ്രഖ്യാപിച്ച ദിവസം തന്നെയായിരുന്നു ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നത് സംഭവത്തില്‍ നേരത്തെ തന്നെ ദുരൂഹത ഉണര്‍ത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."