HOME
DETAILS

രോഹിത് വെമുലയുടേത് പോലുള്ള മരണങ്ങള്‍ ഓര്‍മിപ്പിക്കുന്നത് ജാതീയതയെക്കുറിച്ച്: കുരീപ്പുഴ

  
backup
May 29 2016 | 20:05 PM

%e0%b4%b0%e0%b5%8b%e0%b4%b9%e0%b4%bf%e0%b4%a4%e0%b5%8d-%e0%b4%b5%e0%b5%86%e0%b4%ae%e0%b5%81%e0%b4%b2%e0%b4%af%e0%b5%81%e0%b4%9f%e0%b5%87%e0%b4%a4%e0%b5%8d-%e0%b4%aa%e0%b5%8b%e0%b4%b2%e0%b5%81%e0%b4%b3

തൃശൂര്‍: ജാതീയതക്കെതിരെ ചെറായിയില്‍ സഹോദരന്‍ അയ്യപ്പന്‍ നടത്തിയ ഐതിഹാസിക 'പന്തിഭോജന'ത്തിന്റെ നൂറാം വാര്‍ഷിക ദിനാചരണത്തില്‍ കവി കുരീപ്പുഴ ശ്രീകുമാറും, പി.കെ ബിജു എം.പിയും 'അവില്‍ സദ്യ'യുണ്ടു. തൃശൂര്‍ സെക്യുലര്‍ ഫോറം സംഘടിപ്പിച്ച പരിപാടിയിലാണ് പങ്കെടുത്തവര്‍ക്കൊപ്പം നിലത്തിരുന്ന് കവിയും എം.പിയും ഇലയില്‍ വിളമ്പിയ അവില്‍ ഭക്ഷിച്ച് പ്രതീകാത്മക പന്തിഭോജനത്തില്‍ പങ്കാളിയായത്. വര്‍ത്തമാന കാലത്തിലും ആവര്‍ത്തിക്കുന്ന രോഹിത് വെമുലയുടെത് പോലുള്ള മരണങ്ങള്‍ ഓര്‍മിപ്പിക്കുന്നത് ജാതീയതയെക്കുറിച്ചാണെന്ന് ദിനാചരണം ഉദ്ഘാടനം ചെയ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു. തന്റെ ജന്മം തന്നെ അപകടകരമായിരുന്നു എന്നായിരുന്നു ആത്മഹത്യാക്കുറിപ്പ്. അദ്ദേഹം അനുഭവിച്ച ജാതീയ ഒഴിച്ചുനിറുത്തലാണ് ജീവിത നീരാസത്തിലെത്തിച്ചത്.
13ാം നമ്പര്‍ വിവാദത്തേക്കാള്‍ ഏതെങ്കിലും മന്ത്രി 13ാം നമ്പര്‍ വണ്ടി ആവശ്യപ്പെടുമെന്ന അനുഭവമാണ് പുതിയ ഇടതു മന്ത്രിസഭയില്‍ നിന്ന്  പ്രതീക്ഷിക്കുന്നത്. അവിടെ നിന്ന് ആരംഭിക്കണം വ്യക്തിപരമായ ശുദ്ധി. കേരളീയര്‍ക്ക് രണ്ട് മുഖങ്ങളുണ്ട്. പുറത്ത് മതേതരവും അകത്ത് മതാത്മകവും. വീട്ടിനകത്ത് മതവാദിയായും പുറത്ത് മതേതരവാദിയായുമുള്ള കാപട്യമാണ് പലര്‍ക്കും. പന്തിഭോജനം കൊണ്ട് ഇത്തരം ശുദ്ധിയില്ലായ്മയെ അവസാനിപ്പിക്കാനാകില്ല. നമ്പൂതിരി മുതല്‍ നായാടി വരെ എന്ന മുദ്രാവാക്യവുമായി ഒരാള്‍ നടത്തിയ യാത്രയാണ് കേരളം കണ്ട ഏറ്റവും മലിനമായ യാത്ര. സഹോദരന്‍ അയ്യപ്പന്‍ ജീവിച്ചിരുന്ന കാലത്തുനിന്നും പുറകോട്ടടിപ്പിച്ച യാത്രയായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. പന്തിഭോജനം നടത്തിയതിന്റെ പേരില്‍ സഹോദന്‍ അയ്യപ്പന് വധഭീഷണിയും ഭ്രഷ്ടും നേരിടേണ്ടിവന്നു. ചാണകം തളിച്ചും ഉറുമ്പിന്‍ കൂട് തലയില്‍ കമിഴ്ത്തിയും ദ്രോഹിച്ചു. അയ്യപ്പന്റെ സയന്‍സ് ദശകമാണ് ദൈവദശകത്തേക്കാള്‍ ആഘോഷിക്കപ്പെടേണ്ടതെന്നും സ്‌കൂളുകളില്‍ സയന്‍സ് ദശകം ചൊല്ലിയാണ് പഠനം ആരംഭിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജാതിയതക്കെതിരായ മൂര്‍ച്ചകള്‍ കുറയുന്ന കാലത്ത് ജാതീയത ശക്തമായി തിരിച്ചുവരികയാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ പി.കെ ബിജു എം.പി അഭിപ്രായപ്പെട്ടു. നാം ഏതൊരു സാമൂഹിക മാറ്റമാണോ കൊണ്ടാടുന്നത് അവയെ പിറകോട്ടടിപ്പിക്കുന്ന ജാതീയതയുടെ വേരുകള്‍ പല രൂപത്തിലും ശക്തിപ്പെടുന്നു. മതതീവ്രവാദത്തിനും ജാതീയതക്കും എതിരായുള്ള പോരാട്ടങ്ങള്‍ക്ക് സഹോദരന്‍ അയ്യപ്പന്റെ വിപ്ലവ സമരങ്ങള്‍ പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. ഹേമ ജോസഫ് അധ്യക്ഷനായി. സഹോദരന്‍ അയ്യപ്പന്റെ കവിതകള്‍ക്ക് അവഗണനയാണ് നേരിടേണ്ടി വന്നതെന്ന് ഡോ. കെ.ആര്‍ സജിത അഭിപ്രയപ്പെട്ടു. ചെറായി ഉള്‍പ്പെടെ ദ്വീപ്കളെ നഗരവുമായി  ബന്ധപ്പെടുത്തുന്ന പാലങ്ങള്‍ സഹോദരന്‍ അയ്യപ്പന്റെ സ്വപ്ന പദ്ധതിയായിരുന്നെന്നും അവര്‍ സൂചിപ്പിച്ചു. ഇ.ഡി ഡേവിസ് സ്വാഗതവും, ഡോ. വി.ജി ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി ചരിത്രരേഖാ പ്രദര്‍ശനവും നടന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ശ്രീ അജിത് കുമാര്‍ സാറിനെ ധനമന്ത്രിയാക്കണം', മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് പിന്നാലെ പരിഹാസവുമായി പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ; അതീഷി ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റു 

National
  •  3 months ago
No Image

തട്ടുകട ഉടമയുടെ ഭാര്യയെയും മാതാവിനെയും കയ്യേറ്റം ചെയ്ത സംഭവം: സി.പി.എം നേതാവ് വെള്ളനാട് ശശി അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഷിരൂരില്‍ തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍; ഗംഗാവലിപ്പുഴയില്‍ നിന്ന് ലോറിയുടെ ടയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് ഈശ്വര്‍ മല്‍പെ

Kerala
  •  3 months ago
No Image

പൂരം കലക്കിയത് അന്വേഷിക്കാന്‍ എന്തിനാണ് അഞ്ച് മാസം? അന്വേഷിച്ചാല്‍ മുഖ്യമന്ത്രി വരെ പ്രതിയാകും: വി.ഡി സതീശന്‍

Kerala
  •  3 months ago
No Image

അന്‍വറിന്റെ പശ്ചാത്തലം ഇടതുപക്ഷമല്ല, പി ശശിയുടെ പ്രവര്‍ത്തനം മാതൃകാപരം; ആരോപണങ്ങള്‍ അവജ്ഞതയോടെ തള്ളുന്നു: മുഖ്യമന്ത്രി

Kerala
  •  3 months ago
No Image

അര്‍ജുനായി ഡ്രഡ്ജര്‍ ഉപയോഗിച്ച് തെരച്ചില്‍; പുഴയില്‍ നിന്ന് അക്കേഷ്യ തടിക്കഷ്ണങ്ങള്‍ കണ്ടെത്തി ഈശ്വര്‍ മല്‍പെയും സംഘവും

Kerala
  •  3 months ago
No Image

എ.ഡി.ജി.പി അജിത് കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി; തത്കാലം മാറ്റില്ല, തീരുമാനം അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം

Kerala
  •  3 months ago
No Image

മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സ് അന്തരിച്ചു

Kerala
  •  3 months ago
No Image

ഇതൊരു ചീഞ്ഞ കേസായി പോയി; പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് വേറെ അജണ്ടയുണ്ടോ എന്ന് പരിശോധിക്കണം: പി.വി അന്‍വര്‍

Kerala
  •  3 months ago