എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളും പി.എസ്.സിക്കു നല്‍കി വിദ്യാഭ്യാസ മേഖലയെ അഴിമതി വിമുക്തമാക്കണം
തൃശൂര്‍: ദേവസ്വം നിയമനങ്ങള്‍ മുഴുവന്‍ പി.എസ്.സിക്കു നല്‍കി മാതൃക കാണിച്ചതു പോലെ കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളും പി.എസ്.സിക്കു നല്‍കി വിദ്യാഭ്യാസ മേഖലയെ അഴിമതി വിമുക്തമാക്കണമെന്ന് എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി ശ്യാല്‍ പുതുക്കാട് പറഞ്ഞു. അതോടൊപ്പം യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന വികലമായ നയങ്ങളെ എല്‍.ഡി.എഫ് സര്‍ക്കാര്‍ തിരുത്തണം.
സ്വയംഭരണ കോളജുകള്‍ കേരളത്തില്‍ ഇല്ലാതാക്കാനുള്ള നയ പരിപാടികള്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്യാല്‍ പുതുക്കാട് പറഞ്ഞു. എ.ഐ.എസ്.എഫിന്റെ 2016- 2017 വര്‍ഷത്തെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിന്റെ ജില്ലാതല ഉദ്ഘാടനം കൊടുങ്ങല്ലൂര്‍ വി.പി തുരുത്ത് യൂനിറ്റില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം.
നവയുഗ സൃഷ്ടിക്കായ് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് എ.ഐ.എസ്.എഫ് മെമ്പര്‍ഷിപ്പ് ചേര്‍ക്കുന്നത്. തൃശൂര്‍ ജില്ലയില്‍ 50,000 വിദ്യാര്‍ഥികളെ അംഗങ്ങളാക്കുന്നതാണ് ലക്ഷ്യമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. ജില്ലാ പ്രസിഡന്റ് ബി.ജി വിഷ്ണു അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം നവ്യ തമ്പി, കൊടുങ്ങല്ലൂര്‍ നഗരസഭ കൗണ്‍സിലര്‍ ഒ.സി ദേവസി, കെ.എസ് അളകനന്ദ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."