അമര്‍ത്യാ സെന്‍ വഞ്ചകനെന്ന് സുബ്രഹ്മണ്യന് സാമി
ന്യൂഡല്‍ഹി: ഭാരത രത്ന ജേതാവും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യാ സെന്‍ വഞ്ചകനെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്്ണ്യന് സാമി.
ആര്.എസ്.എസ് നേതാക്കള്‍ക്ക് പത്മ അവാര്‍ഡുകള്‍ നല്‍കിയതിനെ ന്യായീകരിച്ചുകൊണ്ടാണ് അമര്‍ത്യാ സെന്നിനെതിരേ സുബ്രഹ്്ണ്യന് സാമി ആരോപണം ഉന്നയിച്ചത്. ആര്.എസ്.എസുകാരും ഇന്ത്യന്‍ പൗരന്മാരാണ്.
അവര്‍ രാജ്യത്തിനുവേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്നത് ആരും തിരിച്ചറിയുന്നില്ല. പ്രതിഫലേച്ഛകൂടാതെയാണ് അവര്‍ രാഷ്ട്ര സേവനം ചെയ്യുന്നത്.
അമര്‍ത്യ സെന്‍ രാജ്യത്തിനായി എന്താണ് ചെയ്തത്. ഇടതു ചിന്തകനായ അദ്ദേഹത്തിന് മുന്‍കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ സമ്മര്‍ദ്ദത്തിന്റെ അടിസ്ഥാനത്തിലാണ് ഭാരത രത്ന നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
സുബ്രഹ്്മണ്യന് സാമിയുടെ പരാമര്‍ശത്തിനെതിരേ കോണ്‍ഗ്രസ് രംഗത്തെത്തി.
ആര്.എസ്.എസ് നേതാക്കള്‍ക്ക് പത്മ അവാര്‍ഡ് നല്‍കിയത് ചോദ്യം ചെയ്താണ് കോണ്‍ഗ്രസ് ബി.ജെ.പിക്കെതിരേ കടുത്ത ഭാഷയില്‍ പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."