ജീവിതം കരയ്ക്കെത്തിച്ച ജെ.ഡി.ടിയില്‍ അവര്‍ വീണ്ടും ഒത്തുചേര്‍ന്നു
കോഴിക്കോട്: അനാഥാലയം കൈപിടിച്ചു ജീവിതത്തിന്റെ കരയിലെത്തിച്ച അവര്‍ പത്തു വര്‍ഷത്തെ ഓര്‍മകളുമായി ജെ.ഡി.ടി ഓര്‍ഫനേജില്‍ വീണ്ടും ഒത്തുചേര്‍ന്നു. ജെ.ഡി.ടി ഇസ്ലാം ഓര്‍ഫനേജ് അലൂംനി അസോസിയേഷന്റെ നേതൃത്വത്തിലാണ് ആയിരത്തിലേറെ അന്തേവാസികള്‍ വീണ്ടും ഒത്തുചേര്‍ന്നത്. സംഗമം ജെ.ഡി.ടി ഇസ്ലാം ഓര്‍ഫനേജ് പ്രസിഡന്റ് സി.പി കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഡോ.കെ അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷനായി.
സപ്ലിമെന്റ് പ്രകാശനം ജെ.ഡി.ടി സെക്രട്ടറി ഡോ.പി.സി അന്‍വര്‍ പൂര്‍വ വിദ്യാര്‍ഥി ഡോ. എ.കെ അബ്ദുല്‍ഖാദറിന് നല്കി നിര്‍വഹിച്ചു. കെ.ഹസന് ഹാജി എന്‍ഡോവ്മെന്റ് വിതരണം ഡോ. മുഹമ്മദുണ്ണി ഒളകര നിര്‍വഹിച്ചു. എം.പി അബ്ദുല്‍ ഗഫൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഹസന്‍ഹാജി, അസ്ലിം സാഹിബ് അനുസ്മരണം ഇ.പി ഇബ്രാഹിം മാസ്റ്റര്‍ പേരാമ്പ്ര നിര്‍വഹിച്ചു. ഹിലാല്‍ ഹസന്, ടി.എച്ച് സക്കീര്‍ ഹുസൈന്, ഹിസ്ബുല്ല മദാരി മസ്കത്ത്, മുഹമ്മദ് കാസിം.പി സംസാരിച്ചു. അംഗങ്ങള്‍ക്ക് സാമ്പത്തിക സഹായവും ക്ഷേമപ്രവര്‍ത്തനങ്ങളും അലൂംനി അസോസിയേഷന് നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."