HOME
DETAILS
MAL
ഭിന്നലിംഗക്കാര്‍ സമരം സെക്രട്ടേറിയറ്റിലേക്ക് വ്യാപിപ്പിക്കുന്നു
backup
January 29 2018 | 03:01 AM
കൊച്ചി: എറണാകുളം നഗരത്തില്‍ ജീവിക്കാനുള്ള അവകാശം തേടി ഭിന്നലിംഗക്കാര്‍ നടത്തുന്ന സമരം സെക്രട്ടേറിയറ്റിനു മുന്നിലേക്ക് വ്യാപിപ്പിക്കുന്നു. ഫെബ്രുവരി 14ന് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് നടത്തുന്ന മാര്‍ച്ചോട് കൂടി സമരപരിപാടികള്‍ ശക്തമാക്കാനാണ് തീരുമാനം. ഇന്നലെ എറണാകുളം കെ.എസ്.ഇ.ബി ഹാളില്‍ സംഘടിപ്പിച്ച സമരപ്രഖ്യാപന കണ്‍വന്‍ഷനിലാണ് തീരുമാനം. തങ്ങളെ കള്ളക്കേസുകളില്‍ പൊലിസ് കുടുക്കുന്നെന്നും ജീവിക്കാനനുവദിക്കുന്നില്ലെന്നുമാണ് പരാതി. തങ്ങള്‍ക്കെതിരേ വാര്‍ത്തകള്‍ കെട്ടിച്ചമച്ച് പൊലിസ് മാധ്യമങ്ങള്‍ക്ക് നല്‍കുന്നെന്നും ഭിന്നലിംഗക്കാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."