കേരളീയ മുസ്‌ലിം മുന്നേറ്റം പാരമ്പര്യ വിദ്യാഭ്യാസ രീതിയുടെ സൃഷ്ടി: ഹൈദരലി തങ്ങള്‍
കടമേരി: കേരളീയ മുസ്‌ലിംകളുടെ വിദ്യാഭ്യാസ സാമൂഹിക മുന്നേറ്റം സാധ്യമായത് പാരമ്പര്യ വിദ്യാഭ്യാസ രീതിയുടെ ഗുണമേന്മ കൊണ്ടാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. സമുദായ നേതാക്കളുടെ ഭൗതികവും ക്രിയാത്മകവുമായ ഇടപെടലുകള്‍ വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ട്. ആ മാറ്റം സമൂഹത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തുവെന്നും റഹ്മാനിയ്യ അറബിക് കോളജ് ഈ രീതിയില്‍ വലിയ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സ്ഥാപനമാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സനദ്ദാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാലര പതിറ്റാണ്ട് മുന്‍പ് സ്ഥാപനത്തിനു തുടക്കം കുറിക്കുമ്പോള്‍ മതപഠന രംഗത്തു സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത സമന്വയ വിദ്യാഭ്യാസമെന്ന ആശയമാണ് അന്നു നടപ്പാക്കിയത്. സമന്വയ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ആശയം രൂപം പ്രാപിച്ചത് ഈ കലാലയ മുറ്റത്താണ്. അതുകൊണ്ടുതന്നെ കേരളത്തിന്റെ സമന്വയ വിദ്യാഭ്യാസ ആശയത്തിന്റെ ശില്‍പിയായി തന്നെ ഈ കോളജിനെ കാണാനാകുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."