അടുത്ത ഹിജ്‌റ വര്‍ഷം മുതല്‍ സഊദിയില്‍ പന്ത്രണ്ടു തൊഴില്‍ മേഖലകളില്‍നിന്നു വിദേശികള്‍ പടിയിറങ്ങും
റിയാദ്: വിദേശികള്‍ക്ക് കനത്ത തിരിച്ചടി നല്‍കി സഊദി തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.
പന്ത്രണ്ടു തൊഴില്‍ മേഖലകള്‍ കൂടി സഊദി വല്‍ക്കരണം നടപ്പിലാക്കുമെന്ന് സഊദി തൊഴില്‍, സാമൂഹിക വികസന മന്ത്രി ഡോ: അലി അല്‍ ഗഫീസ് പറഞ്ഞു. ഇതോടെ മലയാളികളടക്കമുള്ള ആയിരക്കണക്കിന് വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് വ്യക്തമായി.
അടുത്ത ഹിജ്‌റ വര്‍ഷത്തോടെയാണ് ഈ മേഖലകളില്‍ സമ്പൂര്‍ണ സ്വദേശിവത്ക്കരണം പൂര്‍ത്തിയാകുക. സ്വകാര്യ മേഖലയില്‍ കൂടുതല്‍ സഊദി യുവതീ -യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യം.
ഹിജ്‌റ വര്‍ഷാരംഭമായ സെപ്റ്റംബര്‍ 11
മുതല്‍ കയറ്റം ഘട്ടമായാണ് നടപ്പിലാക്കുക. ലക്ഷക്കണക്കിന് വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകുകുന്നതാണ് പുതിയ നടപടി.
വിദേശികള്‍ വ്യാപകമായ വിവിധ മേഖലകള്‍ ഉള്‍പ്പെടുന്ന ഷോപ്പുകളാണ് സമ്പൂര്‍ണ സ്വദേശി വത്ക്കരണം നടപ്പാക്കുന്നത്. ആദ്യഘട്ടമായ സെപ്റ്റംബര്‍ 11 മുതല്‍ വാഹനം, മോട്ടോര്‍ ബൈക്ക് വില്‍പ്പന കടകള്‍, തുണിത്തരങ്ങളുടെ റെഡിമെയ്‌സ് കടകള്‍,ഓഫിസ്, വീട് ഫര്‍ണിച്ചര്‍ കടകള്‍ എന്നിവയാണ് സ്വദേശിവത്കരിക്കുക.
രണ്ടാംഘട്ടത്തില്‍ നവംബര്‍ ഒമ്പതു മുതല്‍ ഇലക്ട്രിക്, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍, വാച്ച് കടകള്‍, കണ്ണട ഷോപ്പുകള്‍ എന്നിവ കൂടി ഉള്‍പ്പെടും. അവസാനഘട്ടമായ 2019 ജനുവരി ഏഴിന് മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍, പലഹാര വില്‍പ്പന കടകള്‍ വാഹന സ്‌പെയര്‍ പാര്‍ട്‌സ് വില്‍പ്പന ഷോറൂമുകള്‍, ബില്‍ഡിങ്, നിര്‍മ്മാണ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, എല്ലാ തരം കാര്‍പ്പറ്റ് വില്‍പ്പന കടകള്‍, സപ്ലൈ കടകള്‍, വീട്ടുപകരണ വില്‍പ്പന കടകള്‍ എന്നിങ്ങനെ പന്ത്രണ്ടു വിഭാഗങ്ങളിലാണ് സഊദിവത്ക്കരണം പ്രഖ്യാപിച്ചത്.
മൊബൈല്‍ കടകള്‍, സ്വര്‍ണക്കടകള്‍ തുടങ്ങി വിവിധ ഷോപ്പുകളില്‍ പൂര്‍ണ സഊദിവത്ക്കരണം നടപ്പിലാക്കിയതിനു പിന്നാലെയാണ് കൂടുതല്‍ മേഖലകളിലേക്ക് മന്ത്രാലയം തിരിയുന്നത്.
ഈ വിഭാഗങ്ങളില്‍ സഊദി യുവാക്കള്‍ക്കു പുറമെ യുവതികള്‍ക്കും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കുമെന്നാണ് മന്ത്രാലയം കണക്കാക്കുന്നതെന്നു മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ ഖൈല്‍ പറഞ്ഞു.
പദ്ധതി നടപ്പാക്കുന്നതിനായി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം ഹ്യുമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫണ്ട്, സോഷ്യല്‍ ഡെവലപ്‌മെന്റ് ബാങ്ക്, എന്നിവയുടെ സംയുക്ത കമ്മിറ്റിയോട് ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്നു വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രാലയ വക്താവ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."