HOME
DETAILS
MAL
സഹായം അഭ്യര്‍ഥിച്ചപ്പോള്‍ ചിലരൊക്കെ മുന്നോട്ടുവന്നു: അഭിഭാഷക
backup
January 30 2018 | 02:01 AM
കൊച്ചി: സജി ജീവനുവേണ്ടി പിടയുന്നതുകണ്ടാണ് രക്ഷിക്കാന്‍ മുന്നോട്ടുവന്നതെന്ന് അഭിഭാഷക രഞ്ജിനി രാമാനന്ദ്. താനും മകളും മെട്രോ സ്റ്റേഷനിലേക്ക് പോകുംവഴിയാണ് സംഭവം ഉണ്ടായത്. തലയടിച്ച് വീണ് കാര്യമായി പരുക്കേറ്റിരുന്നു.
ബോധമറ്റ അവസ്ഥയിലായിരുന്നെങ്കിലും ജീവന് തുടിക്കുന്നുണ്ടായിരുന്നു. ഇയാളെ രക്ഷിക്കാന്‍ പലരോടും അപേക്ഷിച്ചപ്പോള്‍ ചിലര്‍ മുന്നോട്ടുവന്നെങ്കിലും ചെറുപ്പക്കാര്‍ മാറിനില്‍ക്കുകയായിരുന്നു. കേസില്‍പ്പെടുമെന്ന പേടിയുള്ളതിനാലാണ് പലരും ഇത്തരം കേസുകളില്‍ രക്ഷിക്കാന്‍ മുന്നോട്ടുവരാത്തതെന്നും രഞ്ജിനി പറഞ്ഞു. കാര്‍ തടഞ്ഞുനിര്‍ത്തി അതിലുണ്ടായിരുന്ന ഭാര്യയെയും ഭര്‍ത്താവിനെയും അപകടത്തിന്റെ ഗുരുതരാവസ്ഥ പറഞ്ഞുമനസിലാക്കിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചതെന്നും അഭിഭാഷക കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."