HOME
DETAILS
MAL
കുഞ്ഞുങ്ങളെ കശക്കിയെറിഞ്ഞും ചവിട്ടി മെതിച്ചും പിതാവ്; ദൃശ്യം ചിത്രീകരിച്ച് പിതൃസഹോദരന്
backup
January 31 2018 | 05:01 AM
ജെയ്പൂര്‍: അഞ്ചു വയസ്സുകാരനെ അയാള്‍ ഒരു കരില്‍ കെട്ടി തൂക്കിയിട്ടു. മൂന്നു വയസ്സുകാരിയായ മകളെ നിലത്തിട്ട് ചവിട്ടി. അരിശം തീരാഞ്ഞ് ഉരുവരേയും വടിയെടുത്ത് പൊതിരെ തല്ലി. വസ്ത്രത്തില്‍ ചളിയാക്കിയതിന് ഒരു പിതാവ് നല്കിയ ശിക്ഷയാണിത്. രാജസ്ഥാനിലെ രജസ്മന്ദിലാണ് സംഭവം.
32കാരനായ ചെയ്ന്‍ സിങ്ങാണ് തന്റെ മക്കളോട് ഈ ക്രൂരത കാണിച്ചത്. ചെയ്ന്‍ സിങ്ങിന്റെ സഹോദരന് വട്ട സിങ്ങ് ഇതെല്ലാം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.
കുട്ടികള്‍ പേടിച്ച് പതുങ്ങുന്നതും അരുതെന്ന് അലറിവിളിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇയാള്‍ പതിവായി കുട്ടികളെ ഉപദ്രവിക്കാറുണ്ടെന്നാണ് അയല്‍ക്കാര്‍ പറയുന്നത്.
ചെയ്ന്‍ സിങ്ങിനേയും സഹോദരനേയും പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കുട്ടികളെ സഹായിക്കാതെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിനാണ് വട്ടാസിങ്ങിനെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."