മുതലാളിത്തവും മതരാഷ്ട്രീയവും ഇപ്പോഴത്തെ പ്രതിസന്ധി: ഡോ. കെ.എന്‍ ഗണേഷന്‍
കോഴിക്കോട്: മുതലാളിത്തവും മത രാഷ്ട്രീയവും കൈകോര്‍ത്തപ്പോഴുള്ള പ്രതിസന്ധിയാണ് ഇന്ത്യ ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് ഡോ. കെ.എന്‍ ഗണേഷ്. കേരള എന്‍.ജി.ഒ യൂനിയന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഇടതുപക്ഷ ബദലിന്റെ പ്രസക്തി എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മതത്തെ രാഷ്ട്രീയത്തില്‍ കുഴച്ച് ലാഭം കൊയ്യാമെന്നുള്ള അറിവാണ് വെറും 35 വര്‍ഷത്തെ പാരമ്പര്യമുള്ള ബി.ജെ.പിക്ക് രാജ്യത്തിന്റെ അധികാരം കൈയാളാനായത്. ഇവിടെയാണ് ഇടതുപക്ഷ ബദലിന്റെ പ്രസക്തിയുള്ളത്. മുതലാളിത്തത്തിന്റെ സങ്കേതിക വിദ്യകളെ മുഴുവന്‍ നിഷേധിക്കുന്നതിന് പകരം അത് നമ്മുടെ നാടിന് അനുസരിച്ച് പരിസ്ഥിതി സന്തുലമായ വികസനത്തിനായി ഉപയോഗിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി പി അജയകുമാര്‍ അധ്യക്ഷനായി. സുഹൃദ് സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി ഉദ്ഘാടനം ചെയ്തു. എം.കെ മോഹന്‍കുമാര്‍, പി.പി സുധാകരന്‍, എന്‍ മീന, പി.പി കൃഷ്ണന്‍, കെ.വി ജയരാജന്‍, പി.പി ഉണ്ണികൃഷ്ണന്‍. പി ഉദയകുമാര്‍ പ്രസംഗിച്ചു. ഇന്ന് വൈകിട്ട് പ്രകടനവും പൊതുസമ്മേളനവും നടക്കും. വൈകിട്ട് 4 30ന് മുതലക്കുളം മൈതാനിയില്‍ നടക്കുന്ന പൊതു സമ്മേളനം മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."