ആകാശത്ത് ദൃശ്യവിസ്മയമൊരുക്കി ചന്ദ്രന്‍
സൂപ്പര്‍ ബ്ലഡ് ബ്ലൂ മൂണ്‍... ഒടുവിലത് ദൃശ്യമായിരിക്കുന്നു. വൈകിട്ട് 7.15 ഓടു കൂടിയാണ് വിവിധ സ്ഥലങ്ങളില്‍ ചന്ദ്രന്റെ ദൃശ്യവിസ്മയം അരങ്ങേറിയത്.
സൂപ്പര്‍മൂണ്‍, ബ്ലൂമൂണ്‍, ബ്ലഡ് മൂണ്‍ എന്നീ മൂന്നു അത്ഭുത പ്രതിഭാസങ്ങള്‍ 1866 മാർച്ച് 31 ന് ശേഷം ഇന്നാണ് ഒന്നിച്ചു നടക്കുന്നത്. നഗ്നനേത്രങ്ങളാല്‍ വീക്ഷിക്കാനുള്ള സജ്ജീകരണങ്ങള്‍ പല സംഘടനകളും രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ഒരുക്കിയിതിക്കുന്നു.
[caption id="attachment_482020" align="aligncenter" width="630"] ചന്ദ്രഗ്രഹണം- ചിത്രം: സെയ്ദ് മുഹമ്മദ്[/caption]
സ്പയ്‌സ് ഇന്ത്യ ഈ പ്രതിഭാസം ജനങ്ങള്‍ക്ക് ദ്യശ്യമാക്കുന്നതിന് വേണ്ടി ന്യൂഡല്‍ഹിയിലെ ഇന്ത്യാ ഗെയ്റ്റിന് സമീപം സംവിധാനം ചെയ്തിരുന്നു. കൂടാതെ ചൈന്നെ, ബാഗ്ലൂര്‍, സൂററ്റ്, മീററ്റ്, ഡെറാഡൂര്‍ എന്നീ സ്ഥലങ്ങളിലും സംവിധാനമുണ്ടാക്കി.
[caption id="attachment_482021" align="aligncenter" width="630"] ഇന്ത്യാ ഗെയ്റ്റിനു മുന്നില്‍ നിന്നുള്ള ദൃശ്യം- ഇന്ത്യന്‍ എക്സ്പ്രസ്[/caption]
ഇന്ത്യാഗെയ്റ്റില്‍ ഡബോബിണിയന്‍ ദൂരദര്‍ശിനി ഉപയോഗിച്ച് ദ്യശ്യം ദ്യഢമായും സൂന്ദരമായും കാണാന്‍ സാധിച്ചു. ഇതുമൂലം ചന്ദ്രനെ നഗ്നനേത്രം കൊണ്ട് വീക്ഷിക്കുന്നതിനേക്കള്‍ 20 മടങ്ങ് ശോഭയോടെ കാണാന്‍ സാധിക്കുന്നുവെന്നതാണ് പ്രത്യേകത.
വൈകിട്ട് 6.21 ചന്ദ്രന്‍ ഉദിക്കുന്നതു മുതല്‍ 7.37 വരെയാണ് കേരളത്തില്‍ പൂര്‍ണചന്ദ്രഗ്രഹണം (ബ്ലഡ് മൂണ്‍) അനുഭവപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."