കാട്ടാന ശല്ല്യം; സഹികെട്ട കര്‍ഷകര്‍ ജയിലില്‍ പോകാന്‍ തയാറെടുക്കുന്നു
നായ്ക്കെട്ടി: തടുര്‍ച്ചയായ കാട്ടാന ആക്രമണത്തിലുണ്ടാകുന്ന വ്യാപക കൃഷിനാശത്തില്‍ സഹികെട്ട കര്‍ഷകര്‍ ജയിലില്‍ പോകാന്‍ തയ്യാറെടുക്കുന്നു. നൂല്‍പ്പുഴ പഞ്ചായത്തിലെ വള്ളുവാടി നിവാസികളാണ് കാട്ടനശല്യത്താല് ജീവിതം വഴിമുട്ടി നില്‍ക്കുന്നത്. തങ്ങളുടെ ജീവനും കൃഷിക്കും ഭീഷണിയാവുന്ന വന്യമൃഗങ്ങള്‍ തങ്ങളെ ജയിലിലെത്തിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. കാവലിരുന്ന സംരക്ഷിച്ചുപോരുന്ന കാര്‍ഷിക വിളകള്‍ ഒറ്റരാത്രി കൊണ്ട് കാട്ടാനകള്‍ നശിപ്പിക്കുമ്പോള്‍ കണ്ടുനില്ക്കാന് മാത്രമേ കര്‍ഷകര്‍ക്ക് കഴിയുന്നുള്ളു. നിരന്തരമായി ഉണ്ടാകുന്ന കാട്ടാന ശല്യത്താല്‍ വാഴ,കുരുമുളക്, തെങ്ങ്, കമുക് തുടങ്ങിയ വിളകളാണ് വ്യാപകമായി നശിക്കുന്നത്. വിളകള്‍ സംരക്ഷിക്കാന്‍ കാവല്‍ ഇരിക്കുന്ന കര്‍ഷകര്‍ക്ക് നേരെയും കാട്ടാനയുടെ ആക്രമണം ഉണ്ടാവുന്നു. അടുത്തിടെ നൂല്‍പ്പുഴ പഞ്ചായത്തില്‍ കാട്ടാന ആക്രമണത്തില്‍ ഒരു മരണമുള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇത്രയൊക്കം ആയിട്ടും പ്രശ്നത്തിന് പരിഹാരം കാണാന്‍ വനംവകുപ്പിന് കഴിയുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."