സംസ്ഥാന ഹജ്ജ് കമ്മിറ്റി കേന്ദ്രത്തെ സമീപിക്കും
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് സര്‍വിസുകള്‍ ആരംഭിക്കുന്നതിനുളള നടപടി വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി കേന്ദ്രത്തെ സമീപിക്കും. ഇതു സംബന്ധിച്ച് ഇന്ന് ഹജ്ജ് കമ്മിറ്റി ചെയര്മാന് കേന്ദ്ര ഹജ്ജ് കമ്മിറ്റി, വ്യോമയാന മന്ത്രി, ഹജ്ജ് കാര്യവകുപ്പ് മന്ത്രി തുടങ്ങിയവര്‍ക്ക് കത്തെഴുതും. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം ശനിയാഴ്ച ചേരും.
കരിപ്പൂരിനേക്കാള്‍ റണ്‍വേ നീളക്കുറവുള്ള വിമാനത്താവളങ്ങള്‍ക്ക് ഇടത്തരം വിമാനങ്ങള്‍ ഉപയോഗിച്ച് ഹജ്ജ് സര്‍വിസിന് അനുമതി നല്കിയതും ശ്രദ്ധയില്‍പ്പെടുത്തും.
ഹജ്ജ് സര്‍വിസുകള്‍ നെടുമ്പാശേരിയില്‍ നിന്ന് നടത്താന്‍ നല്കിയ ടെന്‍ഡര്‍ കരിപ്പൂരിലേക്ക് മാറ്റുന്നതിലുള്ള നിയമവശവും തേടുന്നുണ്ട്.
നിലവില്‍ ഇടത്തരം വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കുമെന്നിരിക്കെ കരിപ്പൂരിനെ തഴഞ്ഞത് പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."