നാലാം വര്‍ഷക്കാരിലെ ആദ്യ വെയ്റ്റിങ് ലിസ്റ്റിലുള്ളവര്‍ക്കും അവസരം
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഈ വര്‍ഷം ഹജ്ജിന് അപേക്ഷിച്ച നാലാം വര്‍ഷക്കാരിലെ ആദ്യ വെയ്റ്റിങ് ലിസ്റ്റിലെ 400 ലധികം പേര്‍ക്ക് അവസരം ലഭിക്കും. കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നായി 11,580 തീര്‍ഥാടകര്‍ക്കുള്ള വിമാന സീറ്റാണ് കേരളത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുവദിച്ചിട്ടുള്ളത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണിത്.
കേരളത്തില്‍ ഇതിനകം നേരിട്ട് അവസരം ലഭിക്കുന്ന 70 വയസിന് മുകളില്‍ പ്രായമുളള 1740 പേരും, അഞ്ചാം വര്‍ഷക്കാരായി 9051 പേരുമടക്കം 10,791 പേരാണുള്ളത്. ശേഷിക്കുന്ന 789 സീറ്റില്‍ ലക്ഷദ്വീപ്,മാഹി എന്നിവിടങ്ങളില്‍ നിന്നുളള 300 പേര്‍ക്ക് അവസരം നല്കിയാലും 400 ലധികം സീറ്റുകള്‍ ബാക്കിയാവും. ഈ സീറ്റുകളിലേക്ക് നാലാം വര്‍ഷക്കാരില്‍ നിന്ന് നറുക്കെടുപ്പ് നടത്തി തയാറാക്കുന്ന വെയ്റ്റിങ് ലിസ്റ്റില്‍ ആദ്യമുള്ളവരെയായിരിക്കും പരിഗണിക്കുക. കേരളത്തില്‍ ഇത്തവണ നാലാം വര്‍ഷക്കാരായി 10,000 ലേറെ പേരുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."