HOME
DETAILS

ഒ.എന്‍.വി ഓര്‍മയായിട്ട് ഇന്ന് ഒരാണ്ട്

  
backup
February 13 2017 | 03:02 AM

%e0%b4%92-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf-%e0%b4%93%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%af%e0%b4%be%e0%b4%af%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%87



ചവറ: 'ഒരു വട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം... '. ഈ വരികള്‍ ഒരു വട്ടമെങ്കിലും മൂളാത്ത മലയാളി ഉണ്ടാകില്ല.  മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വിലമതിക്കാനാവാത്ത സംഭാവന നല്‍കിയ ഒ.എന്‍.വി കുറുപ്പ് ഓര്‍മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം.  
ഒ.എന്‍.വിയുടെ മരണ ശേഷം സാഹിത്യ അക്കാദമി ഏറ്റെടുത്ത  നമ്പ്യാടിക്കല്‍ തറവാട്ടില്‍  ചരമവാര്‍ഷിക ദിനമായ ഇന്ന്  അക്കാദമി ഭാരവാഹികള്‍, സാംസ്‌കാരിക നായകര്‍, കവികള്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍  ഒത്തുചേരും. വീടിനോട് ചേര്‍ന്ന് ശില്‍പ്പി പാവുമ്പ മനോജ് നിര്‍മിക്കുന്ന 'അമ്മ' കാവ്യശില്‍പ്പവും ഇന്ന് അനാവരണം ചെയ്യും. ഒന്‍പത് അടി ഉയരത്തിലാണ്  സിമന്റ് ശില്‍പ്പം തീര്‍ത്തിരിക്കുന്നത്.  തറവാടിനോട് ചേര്‍ന്നുള്ള ചാവടിയും ഇവിടെ കവി ഉപയോഗിച്ചിരുന്ന മേശയും ചാരുകസേരയും അദ്ദേഹം രചിച്ച പുസ്തകങ്ങളും, പഴയ കാല ചിത്രങ്ങളും കാണാം.
  താന്‍ പഠിച്ച ചവറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ശതാബ്ദി ആഘോഷ വേളയിലാണ് ഒ.എന്‍.വി   അവസാനമായി ചവറയില്‍ എത്തിയത്. അന്ന് സ്‌കൂള്‍ മുറ്റത്ത്   ഒരു നെല്ലിമരവും അദ്ദേഹം  നട്ടിരുന്നു.  പ്രിയ കവിയുടെ ഓര്‍മകള്‍ പങ്കുവെക്കാന്‍ ചവറയില്‍ നിരവധി പരിപാടികളാണ് വിവിധ സംഘടനകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.  കേരള സാഹിത്യ അക്കാദമി, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവരുടെ ആഭിമുഖ്യത്തിലും ഇന്ന്  അനുസ്മരണ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മ്യാൻമർ അതിർത്തിയിൽ ഇന്ത്യൻ സൈന്യം ഡ്രോൺ ആക്രമണം നടത്തിയതായി ഉൾഫ(ഐ); ആക്രമണം നിഷേധിച്ച് സൈന്യം

National
  •  2 months ago
No Image

പരപ്പനങ്ങാടിയിൽ പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം തൃശൂരിൽ കടലിൽ നിന്നും കണ്ടെത്തി

Kerala
  •  2 months ago
No Image

അദ്ദേഹം ഉള്ളതുകൊണ്ട് മാത്രമാണ് താരങ്ങൾ ആ ടീമിലേക്ക് പോവുന്നത്: റാക്കിറ്റിച്ച്

Football
  •  2 months ago
No Image

തമിഴ്നാട്ടിൽ കസ്റ്റഡി മരണങ്ങൾക്കെതിരെ വിജയുടെ ടിവികെ; സ്റ്റാലിന്റെ 'സോറി മാ സർക്കാർ' എന്ന് പരിഹാസം

National
  •  2 months ago
No Image

'ഗുരുപൂജ രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗം' പാദപൂജയെ ന്യായീകരിച്ച് ഗവര്‍ണര്‍

Kerala
  •  2 months ago
No Image

ടെസ്റ്റിൽ തലയെടുപ്പോടെ നിന്ന ധോണിയുടെ റെക്കോർഡും തകർത്തു; ഏഷ്യ കീഴടക്കി പന്ത്

Cricket
  •  2 months ago
No Image

ബറേലിയിലേക്ക് പരിശീലനത്തിന് പോയ മലയാളി സൈനികനെ കാണാനില്ല; പരാതിയുമായി കുടുംബം

Kerala
  •  2 months ago
No Image

ഡൽഹിയിൽ ഓഡി കാർ ഫുട്പാത്തിൽ ഉറങ്ങിയിരുന്ന എട്ടുവയസ്സുകാരി ഉൾപ്പെടെ,അഞ്ച് പേരെ ഇടിച്ചു; ഡ്രൈവർ അറസ്റ്റിൽ

National
  •  2 months ago
No Image

വീണ്ടും അമ്പരിപ്പിക്കുന്ന റെക്കോർഡ്; മെസിയുടെ ഗോൾ മഴയിൽ പിറന്നത് പുതിയ ചരിത്രം

Football
  •  2 months ago
No Image

റെസിഡന്‍സി, തൊഴില്‍ നിയമലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 21,000ലധികം പേര്‍

Saudi-arabia
  •  2 months ago