അരിവാള്‍ ചുറ്റിക നക്ഷത്രവുമായി ബഹ്റൈന്‍ കൊട്ടാരത്തില്‍ കേക്ക്
മനാമ: കേക്കില്‍ ചുവന്ന നിറത്തില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം ഒപ്പം ലാല്‍സലാം എന്ന എഴുത്തും... സി. പി. എമ്മിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഒരു ചടങ്ങിലെ കാഴ്ചകളാണ് ഇതെന്ന് കരുതിയെങ്കില്‍ തെറ്റി. ഈ കേക്ക് ഒരുക്കിയത് ബഹ്റൈന്‍ കൊട്ടാരമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ത്രിദിന ബഹ്റൈന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് ബഹ്റൈന്‍ പാലസില്‍ മുഖ്യമന്ത്രിക്ക് വേണ്ടി ബഹ്റൈന്‍ കിരീടാവകാശി ഒരുക്കിയ വിരുന്നിലാണ് പാര്‍ട്ടി ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രം ആലേഖനം ചെയ്ത കേക്ക് താരമായത്. കേക്കില്‍ ' ലാല്‍ സലാം' എന്നും രേഖപ്പെടുത്തിയിരുന്നു.
ഇതു മാത്രമായിരുന്നില്ല വിരുന്നിലെ കൗതുക കാഴ്ച. ഇന്ത്യയോടും കേരളത്തോടുമുളള ആദരവ് വ്യക്തമാക്കി ത്രിവര്ണങ്ങളിലുള്ള കേക്കുകളും കഥകളി ആലേഖനം ചെയ്ത കേക്കുകളും കൊട്ടാരത്തില്‍ വിരുന്നിനായി പ്രത്യേകം തയാറാക്കിയിരുന്നു.
മൂന്നുദിനം നീണ്ട സന്ദര്‍ശനത്തിന്റെ അവസാന ദിവസമാണ് മുഖ്യമന്ത്രിക്കും പ്രതിനിധി സംഘത്തിനും കിരീടാവകാശി വിരുന്നൊരുക്കിയത്.
വിരുന്നിനു ശേഷം ബഹ്റൈനിലെ മുതിര്‍ന്ന മന്ത്രിമാര്‍ അടക്കമുള്ളവര്‍ കേക്കിനടുത്ത്നിന്ന് ഫോട്ടോയെടുക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഭാര്യ കമല, ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, ജോണ്‍ബ്രിട്ടാസ്, എം.എ യൂസുഫലി, രവി പിളള, വര്‍ഗീസ് കുര്യന്, സോമന് ബേബി, അഷറഫ് അലി തുടങ്ങിയവരും വിരുന്നില്‍ പങ്കെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."