HOME
DETAILS

തെരഞ്ഞെടുപ്പ് ബഹിഷ്‌കരണം: നാഗാലാന്‍ഡില്‍ രണ്ട് നേതാക്കളെ ബി.ജെ.പി പുറത്താക്കി

  
backup
January 31 2018 | 22:01 PM

%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ac%e0%b4%b9%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b4%b0-2

കൊഹിമ: നാഗാ സമാധാന ചര്‍ച്ചയില്‍ ഗുണകരമാകാത്ത സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ തീരുമാനത്തോട് അനുകൂല നിലപാട് സ്വീകരിച്ചതിന് രണ്ട് ബി.ജെ.പി നേതാക്കളെ പാര്‍ട്ടി പുറത്താക്കി.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഗോത്രവര്‍ഗ സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ സമാധാന ചര്‍ച്ചയില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. ഇതിനോട് ബി.ജെ.പി ഉള്‍പ്പെടെയുള്ള 11 രാഷ്ട്രീയ പാര്‍ട്ടികളും അനുകൂലിച്ചിരുന്നു.
നാഗാലാന്റ് നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറാകണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളുകയും ഇന്നലെ പുറത്തുവിട്ട ഗസറ്റ് വിജ്ഞാപനത്തില്‍ ഈ മാസം 27ന് തെരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
നാഗാലാന്റിലെ പ്രശ്‌നം പരിഹരിക്കാന്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയെന്നത് പരിഹാര മാര്‍ഗമല്ലെന്ന് തെരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു ഇന്നലെ കൊഹിമയില്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
പാര്‍ട്ടിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് രണ്ട് നേതാക്കള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണ യോഗത്തില്‍ സംബന്ധിച്ചതെന്നും കിരണ്‍ റിജിജു പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഇരുവരെയും പുറത്താക്കിയത്. എന്നാല്‍ ഇവരുടെ പേര് പുറത്തുവിടാന്‍ അദ്ദേഹം തയാറായില്ല.
തെരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി നാഷണല്‍ പീപ്പിള്‍സ് ഫ്രണ്ടിന്റെ 10 എം.എല്‍.എമാര്‍ രാജിവച്ചു.
തങ്ങള്‍ ഉന്നയിച്ച ആവശ്യം തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിക്കാന്‍ തയാറായിട്ടില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്നും ഗോത്രസംഘടനകള്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത

Kuwait
  •  2 months ago
No Image

ഇന്ത്യയും മാലദ്വീപും വീണ്ടും ഒന്നിക്കുന്നു; വിനോദ സഞ്ചാരം പരിപോഷിപ്പിക്കാന്‍ ചർച്ച ആരംഭിച്ചു

International
  •  2 months ago
No Image

ബ്ലാസ്റ്റേഴ്സിനെ മൂന്നടിയില്‍ തീർത്ത് ബെംഗളൂരു

Football
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-25-10-2024

PSC/UPSC
  •  2 months ago
No Image

പാർട്ടി വിടുമെന്ന് ഷുക്കൂർ; അനുനയിപ്പിച്ചത് എംവി ഗോവിന്ദൻ

Kerala
  •  2 months ago
No Image

പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 41കാരൻ അറസ്റ്റിൽ

Kerala
  •  2 months ago
No Image

വിവാഹം കഴിഞ്ഞ് മൂന്നാം നാൾ വധുവിൻ്റെ 52 പവനുമായി വരൻ മുങ്ങി; ആഢംബര ജീവിതത്തിനിടെ പ്രതി പിടിയിൽ

Kerala
  •  2 months ago
No Image

പദയാത്രക്കിടെ കേജ്‌രിവാളിന് നേരെ ആക്രമണം; ബിജെപി പ്രവർത്തകരെന്ന് പരാതി

National
  •  2 months ago
No Image

റഹീമിന്റെ മോചന ഹരജി നവംബര്‍ 17ന് പരിഗണിക്കും; യാത്ര രേഖകള്‍ തയ്യാറാക്കി ഇന്ത്യന്‍ എംബസി

Kerala
  •  2 months ago
No Image

ഡൽഹിയിൽ വൈദ്യുതി ഫ്രീയാണ്; ബിജെപിക്ക് വോട്ടു ചെയ്താൽ പവർകട്ട് വരും: അരവിന്ദ് കേജ്‌രിവാൾ

National
  •  2 months ago