കൊച്ചിന് മാസ്റ്റേഴ്സ് ഗോള്‍ഫ്: അമര്‍ദീപ്, ആകാശ് മോദി മുന്നില്‍
കൊച്ചി: സിയാല്‍ ഗോള്‍ഫ് കോഴ്സില്‍ നടക്കുന്ന പി.ജി.ടി.ഐ - കൊച്ചിന് മാസ്റ്റേഴ്സ് ഗോള്‍ഫ് ചാംപ്യന്‍ഷിപ്പില്‍ അമര്‍ദീപ് സിങ് മാലിക് ഒന്നാമത്. നോയിഡ സ്വദേശിയായ മാലിക് ആദ്യ റൗണ്ട് സമാപിച്ചപ്പോഴാണ് ഒന്നാമത് എത്തിയത്. മുംബൈ സ്വദേശിയായ 21കാരന് ആകാശ് മോദി രണ്ടാം സ്ഥാനത്ത് എത്തി.
പ്രൊഫഷണല്‍ ഗോള്‍ഫില്‍ രണ്ടാം സീസണിലേക്ക് എത്തിയിട്ടേയുള്ളു ആകാശ് മോദി. ഡല്‍ഹിയുടെ ഹണി ബെയ്സായ, ചണ്ഡീഗഢിലെ അഭിജിത് സിങ് ചദ്ദ, ബംഗളൂരുവിന്റെ സയിദ് സഖിബ് അഹ്മദ്, പൂനെയുടെ സമീര്‍ എം ഷെയ്ഖ്, ഓം പ്രകാശ് ചൗഹാന് എന്നിവരാണ് മൂന്നാം സ്ഥാനത്ത്.
ഒന്നാം സ്ഥാനത്തുള്ള അമര്‍ദീപ് സിങ് മാലിക് പി.ജി.ടി.ഐ രണ്ടാം പാദത്തിലെ വിജയി കൂടിയാണ്. രണ്ട് മാസത്തോളം ഗോള്‍ഫില്‍ നിന്ന് വിട്ടുനിന്ന ശേഷമുള്ള തിരിച്ചുവരവ് മാലിക് ഗംഭീരമാക്കി. സ്വിങില്‍ മാറ്റം വരുത്തിയാണ് സിയാലില്‍ മാലിക് മത്സരത്തിനിറങ്ങിയത്. സിയല്‍ ഗോള്‍ഫ് ക്ലബ് കോഴ്സ് വളരെയേറെ വെല്ലുവിളി ഉയര്‍ത്തുന്നു. ഇവിടെ വിജയിക്കാന്‍ നല്ലൊരു ബോള്‍ സ്ട്രൈക്കറായിരിക്കണം. പന്ത് രൂപപ്പെടുത്താനുള്ള ഒരാളുടെ കഴിവിന്റെ നല്ല പരീക്ഷണമാണിവിടെ നടക്കുന്നത്. അടുത്ത മൂന്ന് റൗണ്ടുകളിലേക്ക് പോകാന്‍ ഈ മുന്നേറ്റം ആത്മവിശ്വാസം നല്‍കുന്നതായും മാലിക് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം പി.ജി.ഐ.ടിയില്‍ പ്രൊഫഷണല്‍ അരങ്ങേറ്റം നടത്തിയ താരമാണ് ആകാശ് മോദി. തന്റെ കരിയറിലെ ഏറ്റവും മികച്ച റൗണ്ട് ഷൂട്ട് ചെയ്താണ് ഇന്നലെ രണ്ടാം സ്ഥാനത്തേക്ക് എത്തിയത്.
സിയാല്‍ ഗോള്‍ഫ് കോഴ്സില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ ഇന്നലെ 115 പേര് മത്സരിക്കാനെത്തി. ഇവരില്‍ ആറ് പേര് വിദേശ താരങ്ങളാണ്. ഗോള്‍ഫ് ദേശീയ ചാംപ്യനെ കണ്ടെത്താനായി തുടങ്ങിയ ടൂര്‍ണമെന്റില്‍ 40 ലക്ഷമാണ് ആകെ സമ്മാന തുക. കൂടുതല്‍ പോയിന്റ് നേടുന്ന 50 താരങ്ങള്‍ക്കും കാഷ് പ്രൈസ് ലഭിക്കും. ചാംപ്യന്‍ഷിപ്പ് മൂന്നിന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."