ഗോഡ്‌സേയുടെ പാര്‍ട്ടിയില്‍നിന്ന് ഇതിലും കൂടുതല്‍ പ്രതീക്ഷിക്കാം: പി.കെ ഫിറോസ്
മക്ക: മഹാത്മാഗാന്ധിയെ വെടിവെച്ച്‌കൊന്ന ഗോഡ്‌സേയുടെ പാര്‍ട്ടിക്കാരില്‍ നിന്ന് ഇതിലും കുടുതല്‍ നാം പ്രതീക്ഷിക്കുന്നുവെന്നും, ലോക രാജ്യങ്ങള്‍ക്കിടയിലെ ശബ്ദമായിരുന്ന അഹമ്മദ് സാഹിബിനോട് മോഡി ഗവണ്‍മെന്റ് കാണിച്ച ഈ അനാദരവിനോട് കാലം മാപ്പു നല്‍കുകയില്ലെന്നും സംസ്ഥാന മുസ്‌ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് . മക്ക കെ എം സി സി സങ്കടിപ്പിച്ച 'മരണ കിടക്കയിലും ഫാസിസം'എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയും, രാഹുല്‍ ഗാന്ധിയും പ്രശ്‌നത്തില്‍ ഇടപ്പെട്ടില്ലെങ്കില്‍ മരണവിവരം പുറംലോകം അറിയാന്‍ ഒരു ദിവസം കാത്തു നില്‍ക്കേണ്ടി വരുമായിരുന്നു. തന്റെ അവസാന ശ്വാസവും ജനങ്ങള്‍ക്ക് വേണ്ടി ചിലവഴിച്ചാണ് ഇ അഹമ്മദ് നമ്മില്‍ നിന്ന് വിട പറഞ്ഞത്.
നീതി നിഷേധത്തിന് എതിരേ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മുഖത്ത് നോക്കി തങ്ങളുടെ ഉപ്പക്കുണ്ടായ നീതി നിഷേധം ഒരൊറ്റ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും ഉണ്ടാകരുത് എന്ന് പ്രതിഷേധം അറിയിച്ച മക്കളെ സമൂഹത്തിന് നല്‍കിയാണ് അദ്ദേഹം നമ്മില്‍ നിന്ന് വിട പറഞ്ഞത്. കേന്ദ്ര-കേരള ഗവണ്‍മെന്റുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് ഏറ്റവും ശക്തമായ സമരപരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സെന്‍ട്രല്‍ കമ്മറ്റി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വെസ്.പ്രസിഡന്റ് മുഹമ്മദലി മൗലവി അദ്ധ്യക്ഷം വഹിച്ചു. ട്രഷറര്‍ സൈനുദ്ദീന്‍ പാലോളി യോഗം ഉല്‍ഘാടനം ചെയ്തു. ജിദ്ദ കെ എം സി സി നേതാവ് നാസര്‍ ഒളവട്ടൂര്‍, മക്ക കെ എം സി സി നേതാക്കളായ അബ്ദുല്‍ വഹാബ് കൊല്ലം, മൊയ്തീന്‍ കുട്ടി കോഡൂര്‍, മുഹമ്മദ്ഷ മുക്കം, നാസര്‍ കിന്‍സാറ, മുസ്തഫ പട്ടാമ്പി, ഹാരിസ് പെരുവള്ളൂര്‍, മുജീബ് പൂക്കോട്ടൂര്‍ ,മുസ്തഫ മുഞ്ഞകുളം എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."