HOME
DETAILS
MAL
എല്‍.പി, യുപി സ്‌കൂളുകളില്‍ ആധുനിക കംപ്യൂട്ടര്‍ ലാബ്
backup
February 02 2018 | 06:02 AM
തിരുവനന്തപുരം: എല്ലാ എല്‍.പി, യുപി സ്‌കൂളുകളിലും ആധുനിക കംപ്യൂട്ടര്‍ ലാബുകള്‍ സ്ഥാപിക്കാന്‍ 300 കോടി അനുവദിച്ചു. സ്‌കൂളുകളുടെ ഡിജിറ്റലൈസേഷന്‍ ഉടന്‍ പൂര്‍ത്തീകരിക്കും. 33 കോടി ഇതിനായി വകയിരുത്തി. തെരഞ്ഞെടുക്കപ്പെട്ട 138 സ്‌കൂളുകളെ മികവിന്റെ കേന്ദ്രമാക്കുമെന്നും ധനമന്ത്രി അറിയിച്ചു.
- അക്കാദമിക് നിലവാരം ഉയര്‍ത്താന്‍ 35 കോടി
- 500ല്‍ അധികം കുട്ടികളുള്ള സ്‌കൂളുകളുടെ നവീകരണം-ഒരു കോടി
- 4775 സ്‌കൂളുകള്‍ക്കായി 40,000 സ്മാര്‍ട്ട് ക്ലാസുകള്‍ നിര്‍മിക്കും. ഇതിനായി കേരള ഇന്‍ഫ്രാ സ്‌ട്രെക്ചര്‍ ആന്റ് ടെക്‌നോളജിക്ക് 33 കോടി രൂപ അനുവദിക്കും.
- വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിക്ക് 15 കോടിയും, ഹയര്‍സെക്കന്‍ഡറിക്ക് 106 കോടിയും മാറ്റിവെക്കും.
- കേരള സ്‌കൂള്‍ കലോത്സവത്തിന് 6.5 കോടി അനുവദിക്കും.
- ബഡ്‌സ് സ്‌കൂളുകള്‍ക്ക് 26 കോടിയാണ് നീക്കിവച്ചിട്ടുള്ളത്. പുതുതായി 200 പഞ്ചായത്തുകളില്‍ കൂടി ബഡ്‌സ് സ്‌കൂള്‍ ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."