HOME
DETAILS
MAL
പുതുച്ചേരി വാഹനരജിസ്‌ട്രേഷന്‍: ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു
backup
February 02 2018 | 07:02 AM
തിരുവനന്തപുരം: പുതുച്ചേരി ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങളില്‍ അനധികൃതമായി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് നികുതി അടച്ച് നിയമനടപടികളില്‍ നിന്ന് ഒഴിവാകാം. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ അടയ്‌ക്കേണ്ട നികുതിക്ക് തുല്യമായ തുകയാണ് അടയ്‌ക്കേണ്ടത്. 2018 ഏപ്രില്‍ വരെ മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.
അതിനു ശേഷവും കേരളത്തിലെ നികുതി അടയ്ക്കാത്തവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നത് അടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."