ടൂറിസത്തിന് 381 കോടി രൂപ
തിരുവനന്തപുരം: ബജറ്റില്‍ ടൂറിസം മേഖലയ്ക്കായി നീക്കിവച്ചിരിക്കുന്നത് 381 കോടി രൂപ. കഴിഞ്ഞ തവണ 345 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. 36 കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. പൈതൃക സ്മാരക സംരക്ഷണത്തിന് ഇത്തവണ മുന്‍ഗണന നല്‍കിയിട്ടുണ്ട്. മുസിരിസ് തലശ്ശേരി പൈതൃക പദ്ധതികള്‍ക്ക് 40 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മുസിരിസ് പദ്ധതിയെ രണ്ടു വര്‍ഷത്തെ സമയബന്ധിത പരിപാടികൊണ്ട് പൂര്‍ത്തിയാക്കും. ടൂറിസം മാര്‍ക്കറ്റിങ് രംഗത്ത് ഈ വര്‍ഷം സര്‍ക്കാര്‍ 82 കോടി രൂപ ചെലവഴിക്കും.
കൊച്ചി ബിനാലെ, നിശാഗന്ധി ഡാന്‍സ് ആന്‍ഡ് മ്യൂസിക് ഫെസ്റ്റിവല്‍, പൂരം, തെയ്യം ഉത്സവങ്ങള്‍, വള്ളംകളി മത്സരങ്ങള്‍, ഓണാഘോഷം എന്നിവക്ക് 16 കോടി രൂപ അനുവദിച്ചു.
കെ.ടി.ഡി.സിക്ക് 7.92 കോടിയും കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് 1.83 കോടിയും ബേക്കല്‍ റിസോര്‍ട് ഡവലപ്പ്‌മെന്റ് കോര്‍പറേഷന് 3.3 കോടിയും ആലപ്പുഴ ടൂറിസം പദ്ധതികള്‍ക്കായി 4 .24 കോടി രൂപയും വിഷന്‍ വര്‍ക്കല ഇന്‍ഫ്രാസ്ട്രക്ചര്‍ വികസന കോര്‍പറേഷന് 2.75 കോടിയും നീക്കിവച്ചിട്ടുണ്ട്. ഗസ്റ്റ് ഹൗസുകളുടെ നവീകരണത്തിന് 37 കോടി രൂപ അനുവദിച്ചു . ഉത്തരവാദിത്ത ടൂറിസം പദ്ധതികള്‍ക്കായി അഞ്ചു കോടിയോളം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
ഡി.ടി.പി.സികള്‍ക്ക് 13 .20 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. പരിസ്ഥിതി, സംസ്‌കാരം, പൈതൃകം എന്നിവയുടെ പരിപാലനത്തിനും സംരക്ഷണത്തിനും 18.5 കോടി രൂപ അനുവദിച്ചു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന് (കിറ്റ്‌സ്) 4.4 കോടിയും ടൂറിസം ഹോസ്പിറ്റാലിറ്റി പരിശീലന സ്ഥാപനങ്ങള്‍ക്ക് 12 കോടി രൂപയും ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ മുഖേനയുള്ള മാനവശേഷി വികസനത്തിനായി 3.85 കോടി രൂപയും വകയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."