മദ്യത്തിന് വില കൂടും
തിരുവനന്തപുരം: മദ്യത്തിനുള്ള നികുതി കൂട്ടി. നേരത്തേ ഈടാക്കിയിരുന്ന സര്‍ചാര്‍ജ്, സാമൂഹ്യ സുരക്ഷാ സെസ് എന്നിവ എടുത്തുകളഞ്ഞാണ് നികുതിഘടന പരിഷ്കരിച്ചത്. 400 രൂപ വരെയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് വില്പന നികുതി 200 ശതമാനമാക്കി.
400 രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് വില്പന നികുതി 210ഉം നല്‍കണമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. ബിയറിന്റെ നികുതി 70 ശതമാനത്തില്‍ നിന്ന് 100 ശതമാനമായും ഉയര്‍ത്തി.
വിദേശ നിര്‍മിത മദ്യത്തിന്റെ വില്പന നികുതി 78 ശതമാനമായും വിദേശ നിര്‍മിത വൈനിന്റെ നികുതി 25 ശതമാനമായും പുതുക്കി നിശ്ചയിച്ചു. വിദേശ നിര്‍മിത വിദേശ മദ്യത്തിന്റെ അടിസ്ഥാനവില ഇറക്കുമതി തീരുവയില്ലാതെ കെയ്സ് ഒന്നിന് 6,000 രൂപയും വൈനിന് 3,000 രൂപയുമാക്കി. ഇതിനുപുറമേ സര്‍വിസ് ചാര്‍ജ്, അബ്കാരി ഫീസ് എന്നിവയും വര്‍ധിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."