പാതകള്‍ സംരക്ഷിക്കണം, അല്ലെങ്കില്‍ ടോള്‍ നിരക്ക് വെട്ടിക്കുറയ്ക്കുമെന്ന് ദേശീയപാതാ അതോറിറ്റി
ന്യൂഡല്‍ഹി: പതകള്‍ സംരക്ഷിക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ ടോള്‍ നിരക്കുകള്‍ വെട്ടിക്കുറയ്ക്കുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് ദേശീയപാതാ അതോറിറ്റിയുടെ മുന്നറിയിപ്പ്. മധുര- വിരുധുനഗര്‍ ദേശീയാപാതയുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി വിധി വന്നതിനു പിന്നാലെയാണ് ദേശിയപാതാ അതോറിറ്റിയുടെ മുന്നറിയിപ്പ്. റോഡ് സംരക്ഷിക്കുന്നില്ലെങ്കില്‍ ടോള്‍ നിരക്ക് കുറയ്ക്കണമെന്നായിരുന്നു കോടതി വിധി.
അതേസമയം, കോടതി വിധിയെ ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം. കോടതി വിധിയെ ബഹുമാനിക്കുന്നുവെന്നും ചോദ്യം ചെയ്യേണ്ടതില്ലെന്ന് അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രാലയ സെക്രട്ടറി യുധ്വിര്‍ സിങ് മാലിക് പറഞ്ഞു.
റോഡ് കൃത്യമായി സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ദേശീയപാതാ അതോറിറ്റി സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."