HOME
DETAILS
MAL
അല്‍-വലീദ് രാജകുമാരന് കമ്പനി ആസ്ഥാനത്ത്
backup
February 03 2018 | 06:02 AM
റിയാദ്: അഴിമതിക്കേസില്‍ രണ്ടു മാസത്തിലധികം തടവിലാക്കപ്പെട്ടു ഒടുവില്‍ പുറത്തിറങ്ങിയ സഊദിയിലെ ബിസിനസ്സ് പ്രമുഖനും രാജ കുടുംബാംഗങ്ങവുമായ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന് ചുമതലകള്‍ ഏറ്റെടുത്തതായി അദ്ദേഹത്തിനെ കമ്പനി അറിയിച്ചു.
കിങ്ഡം ഹോള്‍ഡിങ് കമ്പനിയുടെ ആസ്ഥാനത്തെത്തിയ അദ്ദേഹം ചുമതലകള്‍ ഏറ്റെടുത്ത് ഓഫിസില്‍ ഇരിക്കുന്ന ചിത്രം പുറത്ത് വിട്ടാണ് അദ്ദേഹം കമ്പനി തലപ്പത്ത് വീണ്ടും എത്തിച്ചേര്‍ന്നതെന്നു വ്യക്തമാക്കിയത്.
ലോകത്തെ പ്രമുഖ കമ്പനികളില്‍ ഓഹരിപങ്കാളിത്തടമുള്ള തലാല്‍ അഴിമതിക്കേസില്‍ പിടിയിലായതോടെ കിങ്ഡം ഹോള്‍ഡിങ് കമ്പനിയുടെ മൂല്യം 23 ശതമാനം ഇടിയുകയും സമ്പത്തില്‍ 230 കോടി ഡോളറിന്റെ നഷ്ടവും നേരിടുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ അറസ്റ്റ് ലോകത്തെ ബിസിനസ് രംഗത്ത് ഏറെ ചലനങ്ങളാണ് സൃഷ്ടിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."