HOME
DETAILS

എം.ബി.എ പ്രവേശനത്തിന് 'മാറ്റ് ' സ്വീകാര്യമല്ലെന്ന ഉത്തരവ് ശരിവച്ചു

  
backup
February 13 2017 | 20:02 PM

%e0%b4%8e%e0%b4%82-%e0%b4%ac%e0%b4%bf-%e0%b4%8e-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%87%e0%b4%b6%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b1

 


കൊച്ചി: എം.ബി.എ പ്രവേശനത്തിന് മാനേജ്‌മെന്റുകള്‍ നടത്തുന്ന പ്രവേശന പരീക്ഷ (മാറ്റ്) സ്വീകാര്യമല്ലെന്ന പ്രൊഫഷനല്‍ കോഴ്‌സുകളുടെ പ്രവേശന മേല്‍നോട്ട സമിതി പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി ശരിവച്ചു. 2016 മെയ് മാസത്തിനു ശേഷം ഇത്തരം പ്രവേശന പരീക്ഷകള്‍ക്ക് അംഗീകാരം നല്‍കാനാവില്ലെന്ന് വ്യക്തമാക്കി ജൂണ്‍ ഏഴിന് മേല്‍നോട്ട സമിതിയിറക്കിയ ഉത്തരവിനെ ചോദ്യം ചെയ്ത് റാന്നി സ്വദേശിനി ദിവ്യ ഷാജി, എരുമക്കാട് സ്വദേശിനി സ്വാതി എന്നിവര്‍ നല്‍കിയ ഹരജി ഡിവിഷന്‍ ബെഞ്ച് തള്ളി.
കഴിഞ്ഞ സെപ്തംബറില്‍ ഹരജി നല്‍കിയവര്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ നടത്തിയ പ്രവേശന പരീക്ഷയിലൂടെ എം.ബി.എ പ്രവേശനത്തിന് അര്‍ഹത നേടിയിരുന്നു. എന്നാല്‍ മെയ് മുതല്‍ അസോസിയേഷന്‍ നടത്തുന്ന പരീക്ഷ സ്വീകാര്യമല്ലെന്നു ചൂണ്ടിക്കാട്ടി പ്രവേശന മേല്‍നോട്ട സമിതി തങ്ങളുടെ പ്രവേശനം റദ്ദാക്കിയെന്നും എന്‍.ആര്‍.ഐ ക്വാട്ടയില്‍ നേടിയ പ്രവേശനം സര്‍വകലാശാല അംഗീകരിച്ചിട്ടും മേല്‍നോട്ട സമിതി റദ്ദാക്കിയത് നിയമവിരുദ്ധമാണെന്നും വ്യക്തമാക്കിയാണ് ഹരജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
എം.ബി.എ പ്രൊഫഷണല്‍ കോഴ്‌സുകളുടെ പരിധിയില്‍ വരില്ലെന്നും ആ നിലയ്ക്ക് പ്രവേശന മേല്‍നോട്ട സമിതിക്ക് പ്രവേശന നടപടികളില്‍ ഇടപെടാനാവില്ലെന്നും ഹരജിക്കാര്‍ വാദിച്ചു. മാത്രമല്ല, എന്‍.ആര്‍.ഐ ക്വാട്ടയില്‍ പ്രവേശന പരീക്ഷ വേണ്ടെന്ന് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവുണ്ടെന്നും ഇവര്‍ വ്യക്തമാക്കി. എന്നാല്‍ എം.ബി.എ പ്രൊഫഷണല്‍ കോഴ്‌സുകളിലുള്‍പ്പെടുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് 2012 മാര്‍ച്ച് 29 ന് ഉത്തരവിറക്കിയിട്ടുണ്ടെന്നും പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനം സുതാര്യമാക്കാനാണ് മേല്‍നോട്ട സമിതിക്ക് രൂപം നല്‍കിയിട്ടുള്ളതെന്നും പ്രവേശന മേല്‍നോട്ട സമിതിയുടെ അഭിഭാഷകന്‍ വാദിച്ചു. ഈ വാദം അംഗീകരിച്ച ഡിവിഷന്‍ ബെഞ്ച് ഹരജി തള്ളുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago