ഫാ ടോം ഉഴുന്നാലിന് ബഹ്‌റൈനില്‍ സ്വീകരണം നല്‍കി
മനാമ: ഹൃസ്വ സന്ദര്‍ശനാര്‍ഥം ബഹ്‌റൈനിലെത്തിയ സന്ദര്‍ശനത്തിനെത്തിയ ഫാ ടോം ഉഴുന്നാലിന് ബഹ്‌റൈനിലെ വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.
സിംസ് വര്‍ക്ക് ഓഫ് മേഴ്‌സി അവാര്‍ഡ് ജേതാവ് ഡോ. എം സ് സുനിലിന് അവാര്‍ഡ് സമ്മാനിക്കാനാണ് അദ്ധേഹം പ്രധാനമായും ബഹ്‌റൈനിലെത്തിയത്.
ബഹ്‌റൈന്‍ സിംസ് ഗുഡ് വിന്‍ ഹാളില്‍ നടന്ന സ്വീകരണ ചടങ്ങില്‍ സിംസ് പ്രസിഡന്റ് ബെന്നി വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.
കെ സി ഇ സി പ്രസിഡന്റ് ജോര്‍ജ് യോഹന്നാന്‍, ബഹ്‌റൈന്‍ മാര്‍ത്തോമാ അസ്സിസ്റ്റന്റ്‌റ് വികാരി റെജി പി എബ്രഹാം, മാധ്യമ പ്രവര്‍ത്തകനായ സോമന്‍ ബേബി, കേരളസമാജം ജനറല്‍ സെക്രട്ടറി കെ വീരമണി, കെ സി എ പ്രസിഡന്റ്‌റ് കെ പി ജോസ്, അമ്പിളികുട്ടന്‍, ഒ ഐ സി സി നേതാക്കള്‍ ആയ രാജു കല്ലുംപുറം, ബിനു കുന്നന്താനം, വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡന്റ്‌റ് സേവി മാത്തുണ്ണി, സോവിച്ചന്‍ ചേന്നാട്ടുശേരി, പാന്‍ പ്രസിഡന്റ്‌റ് പൗലോസ് പള്ളിപ്പാടന്‍, സിംസ് ജനറല്‍ സെക്രട്ടറി നെല്‍സണ്‍ വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റ്‌റ് പി ടി ജോസഫ്, കോര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ പി പി ചാക്കുണ്ണി , വൈസ് ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത്, ചാള്‍സ് ആലൂക്ക എന്നിവര്‍ സംസാരിച്ചു. ബിജു ജോസഫ് അവതാരകന്‍ ആയിരുന്നു.
സിംസ് ഭരണസമിതി അംഗങ്ങളായ ബിജു പാറക്കല്‍, അമല്‍ ജോ ആന്റ്‌റണി, ജേക്കബ് വാഴപ്പിള്ളി, ആന്റ്‌റോ മേച്ചേരി, ഡേവിഡ് ഹാന്‍സ്റ്റണ്‍, ജിമ്മി ജോസഫ്, ജോസ് ചാലിശേരി, രഞ്ജിത് ജോണ്‍, കോര്‍ ഗ്രൂപ് വൈസ് ചെയര്‍മാന്‍ റാഫി സി ആന്റ്‌റണി, കമ്മറ്റി അംഗങ്ങള്‍ ആയ സണ്ണി ജോസ് , സോബിന്‍ ജോസ്, ഷാജി സെബാസ്റ്റ്യന്‍, ലിഫി പൗലോസ് എന്നിവര്‍ നേതൃത്വം നല്‍കി.
ടോം ഉഴുന്നാലില്‍ മറുപടി പ്രസംഗം നടത്തി. തന്റെ ജീവിതാനുഭവങ്ങളും അവയില്‍ നിന്നുള്‍ക്കൊണ്ട പാഠങ്ങളും അദ്ധേഹം വിശദീകരിച്ചു. ഫാ ജോര്‍ജ് മുട്ടത്തുപറമ്പില്‍,ഫാ ഷാല്‍ബിന്‍ കാളാഞ്ചേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."