HOME
DETAILS
MAL
ഉംറ ചെയ്യാന്‍ ഇസ്ഹാഖ് ഫ്രാന്‍സില്‍ നിന്നെത്തിയത് കാല്‍നടയായി
backup
February 13 2017 | 20:02 PM
ജിദ്ദ: ഉംറ ചെയ്യാന്‍ ഫ്രാന്‍സില്‍ നിന്ന് ഉന്തുവണ്ടിയുമായി മക്കയിലേക്ക് നടക്കുകയാണ് ഇസ്ഹാഖ് ബിനൂര്‍. ആറുമാസത്തെ യാത്രക്ക് ശേഷം 17 രാജ്യങ്ങള്‍ താണ്ടി ഇസ്ഹാഖ് റിയാദിലെത്തി. 7250 കി.മി ദൂരമാണ് ഇദ്ദേഹം ഇതിനകം താണ്ടിയത്.
സ്പാനിഷ് പൗരത്വമുള്ള അള്‍ജീരിയന്‍ വംശജനായ ഇസ്ഹാഖിന്റെ സഞ്ചാര സമയം സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെയാണ്. പിന്നീട് എത്തുന്ന സ്ഥലത്ത് വിശ്രമം. ഉറങ്ങാനുള്ള ടെന്റും ഭക്ഷണവും മറ്റു സാമഗ്രികളുമെല്ലാം ഉന്തു വണ്ടിയില്‍ സജ്ജം .
ചുരുങ്ങിയ ദിവസം കൊണ്ട് മക്കയിലേക്കെത്തുമെന്നാണു പ്രതീക്ഷ. സഊദിയിലെത്തിയ തന്നെ നിരവധി സ്വദേശികള്‍ സല്ക്കരിക്കുകയും സ്വീകരണം നല്‍കുകയും ചെയ്തെന്ന് ഇസ്ഹാഖ് പറയുന്നു.
മക്കയിലെത്തി ഉംറ നിര്‍വഹിച്ച ശേഷം ഇസ്ഹാഖ് വിമാന മര്‍ഗം ഫ്രാന്‍സിലേക്ക് തന്നെ മടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."