ജിദ്ദ-കരിപ്പൂര്‍ റൂട്ടില്‍ ഡ്രീം ലൈനര്‍ വിമാനം വരുന്നു
റിയാദ്: കോഴിക്കോട് കരിപ്പൂര്‍ വിമാനത്താളവത്തിലെ പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ചു ഭാരം കുറഞ്ഞ ബോയിങ് 787വിഭാഗത്തിലെ ഡ്രീം ലൈനര്‍ വിമാനങ്ങള്‍ ഉപയോഗിക്കുന്ന കാര്യം പരിഗണിക്കുമെന്നു എയര്‍ ഇന്ത്യ അറിയിച്ചു.
ഒ.ഐ.സി.സി റീജണല്‍ കമ്മിറ്റിക്കു നല്കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
നിലവില്‍ വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറങ്ങാന്‍ കഴിയില്ല എന്ന വ്യോമയാന വിഭാഗത്തിന്റെ വാദങ്ങള്‍ മുഖവിലക്കെടുക്കുകയാണെങ്കില്‍ തന്നെ 250 യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന ഡ്രീം ലൈനര്‍ വിമാനങ്ങള്‍ ഉപയോഗിക്കാമെന്നും അതിനായി നടപടികള്‍ ഉണ്ടണ്ടാവാനുള്ള സാധ്യതകള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
ഏറ്റവും കൂടുതല്‍ യാത്രക്കാരെ ഉറപ്പു വരുത്താന്‍ കഴിയുന്ന സെക്ടറാണ് ജിദ്ദ-കോഴിക്കോട് റൂട്ട്.
മേഖലയില്‍ സര്‍വിസ് തുടങ്ങാന്‍ എല്ലാശ്രമങ്ങളും ഉണ്ടണ്ടാവുമെന്ന് ഒ.ഐ.സി.സിക്കും എയര്‍ ഇന്ത്യ ഉറപ്പു നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."