ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പാവില്ല: കെ.സി വേണുഗോപാല്‍
കാസര്‍കോട്: കേന്ദ്ര ബജറ്റില്‍ മുഖ്യപദ്ധതിയായി പ്രഖ്യാപിച്ച ദേശീയ സുരക്ഷാ പദ്ധതി നടപ്പാക്കാനാകാത്ത പ്രഖ്യാപനമാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും എ.ഐ.സി.സി സെക്രട്ടറിയുമായ കെ.സി വേണുഗോപാല്‍. മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ജനശ്രീ സുസ്ഥിര വികസന മിഷന് 11ാം വാര്‍ഷിക സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ധനമന്ത്രി ബജറ്റില്‍ ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതിയും അഞ്ച് ലക്ഷം രൂപയും പ്രഖ്യാപിച്ചത് ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാനായി പ്രഖ്യാപിച്ച ബൃഹത് പദ്ധതി നടപ്പാവില്ലെന്നും കെ.സി വേണുഗോപാല്‍ പരിഹസിച്ചു.
കേരളത്തിന്റെ സാമൂഹ്യവികസന പ്രക്രിയയില്‍ ജനശ്രീ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.എം ഹസന് അധ്യക്ഷനായി. ബ്യാരി ഭാഷക്ക് നിഘണ്ടു തയാറാക്കിയ ഡോ.എ.എം ശ്രീധരന്, അഡ്വ.സി.കെ ശ്രീധരന്, പി. ഗംഗാധരന് നായര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. എം.കെ രാഘവന് എം.പി, കെ.സി ജോസഫ് എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മുന്‍ എം.എല്‍.എ തമ്പാനൂര്‍ രവി, എ.ഐ.സി.സി വക്താവ് ഡോ. ഷമാ മുഹമ്മദ്, ഡോ. ബി.എസ് ബാലചന്ദ്രന്, ലതികാ സുഭാഷ്, ഹക്കിം കുന്നില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."