HOME
DETAILS
MAL
പച്ചക്കറി കൃഷിയില്‍ വൈവിധ്യവുമായി ബാലകൃഷ്ണന്
backup
February 13 2017 | 20:02 PM
തൃക്കരിപ്പൂര്‍: ചതുപ്പ് നിലത്തില്‍ വിവിധയിനം പച്ചക്കറികള്‍ കൃഷി ചെയ്തു വൈവിധ്യമാവുകയാണ് ഇടയിലെക്കാട്ടിലെ എം ബാലകൃഷ്ണന്. സാധാരണ നിലയില്‍ പച്ചക്കറി തോട്ടങ്ങളില്‍ കാണുന്ന ഇനങ്ങള്‍ മാത്രമല്ല വൈവിധ്യങ്ങളായ ഇനങ്ങളും കൂട്ടത്തിലുണ്ട്. നിറവും രൂപവും വ്യത്യസ്ഥങ്ങളായ 13 വഴുതന ഇനങ്ങളാണ് ബാലകൃഷ്ണന്റെ തോട്ടത്തിലുള്ളത്. കൂടാതെ മുള്ളങ്കി മുതല്‍ ചെറിയ ഉള്ളിവരെ ഒരേക്കര്‍ തോട്ടത്തിലുണ്ട്.
പച്ചക്കറിയിലെ കീടങ്ങളെ അകറ്റാന്‍ ഇടവിട്ട് ചോളം കൃഷിയുമുണ്ട്. ചോളം പൂവിടുന്നതോടെ പൂവില്‍ നിന്നു വരുന്ന പ്രത്യേക തരം ഗന്ധം പച്ചക്കറിയിലെ നീരുറ്റിക്കുടിക്കുന്ന കായീച്ചയെ അകറ്റാന്‍ കഴിയുന്നതാണെന്നു വലിയപറമ്പ പഞ്ചായത്തിലെ മുന്‍ അംഗം കൂടിയായ ബാലകൃഷ്ണന് പറയുന്നു. കഴിഞ്ഞ ദിവസം നടന്ന വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് എം.ടി അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."