HOME
DETAILS

നിലനിര്‍ത്താന്‍ യു.ഡി.എഫ്, പിടിച്ചടക്കാന്‍ എല്‍.ഡി.എഫ്

  
backup
February 13 2017 | 21:02 PM

%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab

 

പനമരം: ബ്ലോക്ക് പഞ്ചായത്തിലെ പാക്കം ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ് ചൂടില്‍. ഡിവിഷന്‍ നിലനിര്‍ത്താന്‍ യു.ഡി.എഫും പിടിച്ചടക്കാന്‍ എല്‍.ഡി.എഫും പതിനെട്ടടവുകളും പയറ്റുകയാണ്.
ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഡി.സി.സി അധ്യക്ഷനായ ശേഷം ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പാണ് പാക്കത്തേത്. അതിനാല്‍ത്തന്നെ ഡിവിഷനിലെ വിജയം കോണ്‍ഗ്രസിനും യു.ഡി.എഫിനും അഭിമാനപ്രശ്‌നമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കപ്പിനും ചുണ്ടിനുമിടയിലാണ് എല്‍.ഡി.എഫിന് ഡിവിഷന്‍ നഷ്ടമായത്. ഈ സ്ഥിതി ഉപതെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാതിരിക്കാന്‍ ആഞ്ഞുതുഴയുകയാണ് ഇടതുപക്ഷം.
പട്ടികവര്‍ഗ സംവരണ ഡിവിഷനായ പാക്കത്ത് ഈ മാസം 21നാണു വോട്ടെടുപ്പ് നടക്കുന്നത്. സി.പി.എമ്മിലെ ഇ.എ ശങ്കരന്‍, കോണ്‍ഗ്രസിലെ മണി ഇല്യമ്പം, ബി.ജെ.പിയിലെ തമ്പി കണ്ടാമല എന്നിവരാണു സ്ഥാനാര്‍ഥികള്‍. പനമരം പഞ്ചായത്തിലെ ചെറുകാട്ടൂര്‍, നീര്‍വാരം, അമ്മാനി, പുല്‍പ്പള്ളി പഞ്ചായത്തിലെ മരകാവ്, ആലൂര്‍ക്കുന്ന്, പാക്കം, കുറുവ വാര്‍ഡുകളാണ് പാക്കം ഡിവിഷനിലുള്ളത്. 8,700നടുത്തു ജനങ്ങളാണ് ഇവിടെ സമ്മതിദാനാവകാശം വിനിയോഗിക്കുക. ഇതില്‍ 2,500ഓളം പേരും ആദിവാസികളാണ്.
ആകെയുള്ള ഏഴു ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ നീര്‍വാരം, ചെറുകാട്ടൂര്‍, മരകാവ്, പാക്കം, കുറുവ എന്നിവ യു.ഡി.എഫും അമ്മാനിയും ആലൂര്‍ക്കുന്നും എല്‍.ഡി.എഫുമാണു നിലവില്‍ ഭരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ അര്‍ജുനന്‍ കെ. രാഘവനും ആദിവാസി ക്ഷേമസമിതി സംസ്ഥാന സമിതിയംഗം ഇ.എ ശങ്കരനും തമ്മിലായിരുന്നു മത്സരം നടന്നത്. വാശിയേറിയ പോരാട്ടത്തില്‍ 51 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു അര്‍ജുനന്റെ വിജയം. മുന്‍ എം.എല്‍.എമാരായിരുന്ന കെ. രാഘവന്‍-രാധാ രാഘവന്‍ ദമ്പതികളുടെ മകനാണ് അര്‍ജുനന്‍. ജോലി ലഭിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹം രാജിവച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ഡിവിഷനിലെ ഓരോ വീടും കയറിയിറങ്ങിയാണ് യു.ഡി.എഫ്-എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നത്. പരമാവധി വോട്ടുകള്‍ നേടി കരുത്ത് തെളിയിക്കാനാണ് ബി.ജെ.പി ശ്രമം. ഡിവിഷനിലെ ആദിവാസി ഊരുകളില്‍ പലയിടത്തും ബി.ജെ.പിക്ക് ആഴത്തില്‍ വേരോട്ടമുണ്ട്. പ്രാദേശിക വികസന പ്രശ്‌നങ്ങള്‍ എടുത്തുപറഞ്ഞാണു സ്ഥാനാര്‍ഥികള്‍ വോട്ടര്‍മാരെ കാണുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago