വിദ്യാഭ്യാസ വായ്പക്കാര്‍ക്ക് സഹായമില്ല; അസോസിയേഷന്‍ സമരത്തിലേക്ക്
കല്‍പ്പറ്റ: എജ്യുക്കേഷന്‍ ലോണ്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ 16നു രാവിലെ 10ന് ജില്ലാ ലീഡ് ബാങ്കിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദ്യാഭ്യാസ വായ്പയെടുത്തു കടക്കെണിയിലായവരെ സഹായിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ചാണു സമരം.
പ്രഫഷനല്‍ കോഴ്‌സുകള്‍ കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തവരും തുഛമായ ശമ്പളത്തില്‍ ജോലി ചെയ്യുന്നവരും ഇന്നു കടുത്ത പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വരള്‍ച്ച ബാധിച്ചത് വയനാടിനെയാണ്. വിദ്യാഭ്യാസ വായ്പാ ഇളവുകളുടെ കാര്യത്തില്‍ ശാശ്വത പരിഹാരം ആവശ്യപ്പെട്ടാണ് എജ്യുക്കേഷന്‍ ലോണ്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സമരപരിപാടികള്‍ക്കു തുടക്കം കുറിക്കുന്നത്.
മാര്‍ച്ചില്‍ സംസ്ഥാന-ജില്ലാ നേതാക്കള്‍ പങ്കെടുക്കും. ധര്‍ണക്കു ശേഷം വിദ്യാഭ്യാസ വായ്പയെടുത്തവരുടെ വിപുലമായ ഒപ്പുശേഖരണം നടത്തും. ജില്ലാ ഭരണാധികാരികള്‍ക്കും കേന്ദ്ര-സംസ്ഥാന ഭരണാധികാരികള്‍ക്കും ജില്ലയുടെ നിവേദനം സമര്‍പ്പിക്കും.
വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ ജില്ലാപ്രസിഡന്റ് ടി.സി മാത്യു, ശ്രീധരന്‍ ഇരുപുത്ര, വര്‍ഗീസ് മാത്യു, വേണുഗോപാല്‍ വെങ്ങപ്പള്ളി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."