കെ.എസ് ബ്രിഗേഡ് രക്തസാക്ഷി കുടുംബ സംഗമം 17ന്
കണ്ണൂര്‍: കെ.എസ് ബ്രിഗേഡ് നവമാധ്യമ പ്രഥമ കൂട്ടായ്മയും രക്തസാക്ഷി കുടുംബ സംഗമവും സംഘടിപ്പിക്കുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മുഴുവന്‍ രാഷ്ട്രീയ സംഘടനകളിലുമുള്ള രക്തസാക്ഷി കുടുംബങ്ങളെയും രാഷ്ട്രീയ അക്രമങ്ങളില്‍ ഗുരുതരമായി പരുക്കേറ്റവരെയും ചടങ്ങിലേക്കു ക്ഷണിച്ചതായി ചീഫ് അഡ്മിന്‍ കെ അജിത്ത് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ 17ന് വൈകുന്നേരം നാലിന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ സുധാകരന്‍, കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളും പങ്കെടുക്കും. രാഷ്ട്രീയ അക്രമങ്ങളില്‍ ജീവന്‍ പൊലിഞ്ഞതും ഗുരുതരമായി പരുക്കേറ്റവരുമായ സി.പി.എം, ബി.ജെ.ബി, കോണ്‍ഗ്രസ് പാര്‍ട്ടികളിലുള്ള നൂറോളം പേരെ പങ്കെടുപ്പിക്കാനാണ് തീരുമാനം. ചടങ്ങില്‍ കുടുംബങ്ങള്‍ക്കുള്ള ധനസഹായ വിതരണവും നടക്കും. കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ സ്‌നേഹിക്കുന്നവര്‍ രൂപം കൊടുത്ത വാട്‌സ്ആപ് ഗ്രൂപ്പാണ് കെ.എസ് ബ്രിഗേഡ് നവമാധ്യമ കൂട്ടായ്മ. വാര്‍ത്താസമ്മേളനത്തില്‍ ടി.സി താഹ, സന്തോഷ് പെരളശ്ശേരി, ഇസഹാക്ക് കാണിയോട്ട്, കെ വിനോജ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."