
സുപ്രിംകോടതി വിധിയില്‍ എന്തു വ്യക്തത?
സംസ്ഥാന-ദേശീയ പാതയോരങ്ങളിലെ മദ്യഷാപ്പുകള്‍ മാര്‍ച്ച് 31 നകം 500 മീറ്റര്‍ ഉള്ളിലേക്കു മാറ്റി സ്ഥാപിക്കണമെന്ന സുപ്രിംകോടതി വിധിയില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും ബിവറേജസ് കോര്‍പറേഷനും സുപ്രിംകോടതിയെ സമീപിച്ചത് നീതീകരിക്കാനാവില്ല. വൈനും ബിയറും മദ്യമല്ല എന്നതാണ് സര്‍ക്കാരിന്റെ മറ്റൊരു വാദം. സുപ്രിംകോടതി വിധിയില്‍ ഒരവ്യക്തതയുമില്ലെന്നിരിക്കെ ബെവ്കോയുടെ ഔട്ട്ലെറ്റുകളായ റീട്ടെയില്‍ കടകള്‍ മാത്രം മാറിയാല്‍ മതിയോ അതല്ല മുഴുവന്‍ മദ്യഷാപ്പുകളും മാറണോ എന്നതിലാണിപ്പോള്‍ സര്‍ക്കാരിനും ബെവ്കോയ്ക്കും സംശയം. മദ്യഷാപ്പുകള്‍ മുഴുവന്‍ അഞ്ഞൂറ് മീറ്റര്‍ ഉള്ളിലോട്ടു മാറ്റി സ്ഥാപിക്കണമെന്ന് സുപ്രിംകോടതി പറഞ്ഞിരിക്കെ വിധി പ്രസ്താവത്തില്‍ യാതൊരു അവ്യക്തതയുമില്ലെന്നും കള്ളുഷാപ്പുകള്‍ വരെ അഞ്ഞൂറു മീറ്റര്‍ ഉള്ളിലേക്ക് മാറ്റിസ്ഥാപിക്കേണ്ടി വരുമെന്നും സംസ്ഥാന നിയമവകുപ്പ് സര്‍ക്കാരിന് നിയമോപദേശം നല്‍കിയിട്ടുണ്ട്. ഇതു കാര്യമായെടുക്കാതെ വ്യക്തത വരുത്താനെന്ന വ്യാജേന പാതയോരങ്ങളിലെ മദ്യശാലകള്‍ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ വളഞ്ഞ വഴി സ്വീകരിക്കുകയാണെന്ന് വേണം കരുതാന്‍.
സുപ്രിംകോടതി വിധി മാനിക്കാതെ പാതയോരങ്ങളില്‍ മദ്യശാലകള്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ ഭാവമെങ്കില്‍ ശക്തമായ സമരം നേരിടേണ്ടി വരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. മദ്യനിരോധനമല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ലക്ഷ്യമെന്നും മദ്യവര്‍ജനവും മദ്യവ്യാപനം തടയുകയുമാണ് നയമെന്നും തെരഞ്ഞെടുപ്പുവേളയില്‍ നല്കിയ വാഗ്ദാനങ്ങളില്‍നിന്നു സര്‍ക്കാര്‍ പിന്നാക്കം പോവുകയാണ്. ബാറുടമകള്‍ക്കു വേണ്ടിയുള്ള ഒരു നീക്കമായി മാത്രമേ ഇതിനെ കാണാനാകൂ. മദ്യം വില്‍ക്കുന്നവര്‍ക്കാണ് സുപ്രിംകോടതി വിലക്കെന്നും വാങ്ങുന്നതിന് വിലക്കില്ലെന്നും ന്യായീകരണം കണ്ടെത്തി ബാറുടമകള്‍ സുപ്രിംകോടതി വിധിയെ ദുര്‍വ്യാഖ്യാനിക്കാനും ഇതിനിടെ ശ്രമം നടത്തുന്നുണ്ട്.
വിധിയെ ദുര്‍ബലപ്പെടുത്താനെന്നവണ്ണം അഞ്ഞൂറു മീറ്റര്‍ ഉള്ളിലേക്ക് മാറ്റുന്ന മദ്യഷാപ്പുകള്‍ പലതും ജനവാസ കേന്ദ്രങ്ങളില്‍ സ്ഥാപിക്കാനാണ് ശ്രമിച്ചുവരുന്നത്. ഇതിനെതിരേ പല സ്ഥലങ്ങളിലും സ്ത്രീകളുടെ നേതൃത്വത്തില്‍ സമരം നടന്നുവരുന്നുണ്ട്. ജനങ്ങള്‍ക്കു വേണ്ടാത്ത മദ്യം എന്തിനാണ് സര്‍ക്കാര്‍ അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്. സുപ്രിംകോടതി വിധിയുടെ അന്തഃസത്ത ഉള്‍ക്കൊണ്ട് തദനുസൃതമായ നടപടികളായിരുന്നു സര്‍ക്കാര്‍ എടുക്കേണ്ടിയിരുന്നത്. മദ്യം പൂര്‍ണമായും നാഷനല്‍ ഹൈവേയില്‍ നിന്നും സംസ്ഥാന പാതയോരങ്ങളില്‍ നിന്നും ഒഴിവാക്കുക എന്നതുതന്നെയാണ് കോടതിവിധിയുടെ കാതല്‍. അതിനെതിരേ നടത്തുന്ന ഏത് സര്‍ക്കാര്‍ നീക്കവും ജനവിരുദ്ധമായേ കാണാനാകൂ.
പാതയോരങ്ങളിലെ മദ്യഷാപ്പുകള്‍ മൂലമാണ് റോഡപകടങ്ങള്‍ പെരുകുന്നത്. മദ്യപിച്ചുള്ള ഡ്രൈവിങ് മൂലം എത്രയെത്ര മനുഷ്യരാണ് ഓരോ ദിവസവും മരണപ്പെട്ടുകൊണ്ടിരിക്കുന്നത്. എത്രയെത്ര ആളുകളാണ് ഗുരുതരമായ പരുക്കുകള്‍ കാരണം ശയ്യാവലംബികളാകുന്നത്. മദ്യത്തിലൂടെ സര്‍ക്കാരിന് ലഭിക്കുന്ന നികുതി വരുമാനത്തേക്കാള്‍ തുക ഇതുമൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് ചെലവാകുന്നുണ്ട്. കഴിഞ്ഞ മാസം തൊടുപുഴയില്‍ പൊലിസ് നടത്തിയ പരിശോധനയില്‍ സ്കൂള്‍ ബസുകളിലെ ഡ്രൈവര്‍മാരെ വരെ മദ്യപിച്ച നിലയില്‍ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുണ്ടായി. ഇതിനിടെ ഓണ്‍ലൈന്‍ വഴി മദ്യവ്യാപാരം നടത്തുവാന്‍ കണ്‍സ്യൂമര്‍ഫെഡ് ഒരു ശ്രമം നടത്തിയതാണ്. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത ഈ പദ്ധതി ഇവിടെ നടപ്പിലാക്കാനായിരുന്നു ശ്രമം. വ്യാപകമായ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് സര്‍ക്കാരിന് പിന്തിരിയേണ്ടി വന്നത്. മദ്യവില്പനയ്ക്ക് ലൈസന്‍സ് അനിവാര്യമാണെന്ന നിയമം മറികടന്നായിരുന്നു ഈ നീക്കം.
യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം മൂലം ടൂറിസ്റ്റുകളുടെ വരവില്‍ കുറവുണ്ടായതായി മന്ത്രി എ.സി മൊയ്തീന് പറഞ്ഞിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ അഞ്ച് ശതമാനം വര്‍ധനവുണ്ടായെന്നും ആഭ്യന്തര വിനോദസഞ്ചാരത്തില്‍ എട്ടു ശതമാനം വര്‍ധനവുണ്ടായെന്നും കഴിഞ്ഞവര്‍ഷത്തെ ടൂറിസം ഡയരക്ടറേറ്റിന്റെ കണക്കുകളില്‍ നിന്നു വെളിപ്പെടുന്നുണ്ട്. മദ്യഷാപ്പുകള്‍ അവ കള്ളുഷാപ്പുകളായാല്‍ പോലും പാതയോരങ്ങളില്‍ നിന്നും മാറ്റി ഇടതുസര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന മദ്യവര്‍ജനത്തിന് ആക്കം കൂട്ടുകയാണ് വേണ്ടത്. ബാറുടമകള്‍ക്കു വേണ്ടി കോടതിയെ സമീപിക്കുന്നുവെന്ന ആരോപണം ശരിവയ്ക്കുന്ന നടപടികളില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിയണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'വ്യക്തമായ തെളിവില്ലാതെ വാഹനങ്ങൾക്ക് എതിരെ കേസ് എടുക്കരുത്'; ഗതാഗത കമ്മീഷണറുടെ ഉത്തരവ്
Kerala
• 8 days ago
സാറ്റ്ലൈറ്റ് ടോൾ അടുത്ത മാസം മുതൽ; സഞ്ചരിച്ച ദൂരത്തിന് അനുസരിച്ച് മാത്രമാകും പണം; മറ്റു നേട്ടങ്ങൾ അറിയാം
National
• 8 days ago
മഞ്ഞൾ വ്യവസായത്തിൽ വിപ്ലവം; ഇളം നിറമുള്ള 'സൂര്യ' മഞ്ഞൾ ഇനം വികസിപ്പിച്ചു
Kerala
• 8 days ago
വിന്‍സി അലോഷ്യസിന് പിന്തുണയുമായി 'അമ്മ'; "പരാതി ലഭിച്ചാൽ നടപടി എടുക്കും" – താരസംഘടനയുടെ പ്രസ്താവന
Kerala
• 8 days ago
കക്കാടംപൊയിൽ ഇക്കോ ടൂറിസം കേന്ദ്രമാകുന്നു: 19 ഹെക്ടറിൽ ബൃഹദ് വിനോദസഞ്ചാര പദ്ധതി
Kerala
• 8 days ago
സുപ്രീംകോടതി മതേതരമാണ്; ജഡ്ജിമാർക്ക് മതമില്ലെന്ന് ചീഫ് ജസ്റ്റിസ്
latest
• 8 days ago
മുത്തൂറ്റ് ഇൻഷുറൻസ് തട്ടിപ്പ്; മുൻ സിഇഒയെയും സിജിഎമ്മിനെയും ചോദ്യം ചെയ്തു
Kerala
• 8 days ago
വഖ്ഫ് നിയമ ഭേദഗതി ജനാധിപത്യത്തിനെതിരായ പരീക്ഷണം: സാദിഖലി തങ്ങള്‍
Kerala
• 8 days ago
എഐ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് ഐഎഎസ് ഉദ്യോഗസ്ഥക്ക് പൊലീസ് നോട്ടീസ്; ഹൈദരാബാദിൽ വിവാദം
latest
• 8 days ago
വഖ്ഫ് നിയമഭേദഗതിക്കെതിരേ പ്രതിഷേധ സാഗരമായി മുസ്ലിം ലീഗ് മഹാറാലി
Kerala
• 8 days ago
'ഓപ്പറേഷന് സ്പോട്ട് ട്രാപ്പ്'; സംസ്ഥാനത്ത് 700ഓളം കൈക്കൂലി കേസുകള്‍; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
Kerala
• 8 days ago
ഹൈക്കോടതി അഭിഭാഷകൻ പി.ജി. മനുവിന്റെ ആത്മഹത്യ: ലൈംഗികാരോപണം ഉന്നയിച്ച യുവതിയുടെ ഭർത്താവ് പൊലിസ് കസ്റ്റഡിയിൽ
Kerala
• 8 days ago
ഫിസിക്കല്‍ എമിറേറ്റ്സ് ഐഡി കാര്‍ഡുകള്‍ക്ക് പകരം ബയോമെട്രിക് സംവിധാനം വികസിപ്പിക്കാന്‍ യുഎഇ
uae
• 8 days ago
വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ കേസ്; സുപ്രീം കോടതിയുടെ നിലപാട് പ്രതീക്ഷക്ക് വക നൽകുന്നത്: സമസ്ത
Kerala
• 8 days ago
ലോകബാങ്കിലെ സിറിയയുടെ കടങ്ങളെല്ലാം സഊദി ഏറ്റെടുത്തു
latest
• 8 days ago
വഖ്ഫ് കേസില്‍ നിര്‍ണായക ഇടപെടലുമായി സമസ്തയുടെ അഭിഭാഷകന് അഭിഷേക് സിങ്വി; കേസില്‍ നാളെയും വാദം തുടരും
latest
• 8 days ago
വഖ്ഫ് സ്വത്തുക്കള്‍ ഡിനോട്ടിഫൈ ചെയ്യരുത്; നിര്‍ദേശവുമായി സുപ്രീം കോടതി
National
• 8 days ago
ദുബൈയില്‍ ബിസിനസ് ലൈസന്‍സ് നേടാന്‍ എന്തു ചിലവു വരുമെന്നറിയണോ? ഇതാ ഒരു സൗജന്യ ഉപകരണം
uae
• 8 days ago
ആന്റി-ഫ്രോഡ് പൊലിസ് ഓഫീസറായി ചമഞ്ഞ് യുവാവ് വൃദ്ധനില്‍ നിന്ന് 120,000 ഡോളര്‍ തട്ടി
Kuwait
• 8 days ago
ഇന്ത്യയിലെ ആദ്യ ട്രെയിൻ എടിഎം: പഞ്ചവടി എക്സ്പ്രസിൽ യാത്രക്കാർക്ക് പണം പിൻവലിക്കാം
National
• 8 days ago
കുവൈത്തില്‍ സ്ത്രീകളെ സൈന്യത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലേക്ക്
Kuwait
• 8 days ago