ജലവിതരണം പേരിനുമാത്രം കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തില്‍
അമ്പലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ശുദ്ധജല ക്ഷാമം രൂക്ഷമായി. കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുകയാണ്. പൊതുടാപ്പുകളില്‍നിന്നും വല്ലപ്പോഴും മാത്രമാണ് ശുദ്ധജലം ലഭിക്കുന്നത്.
വീടുകളില്‍ സ്ഥാപിച്ചിരിക്കുന്ന ശുദ്ധജല പൈപ്പുകളില്‍ രാവിലെ 10 മണിയോടെ നിശ്ചലമാകും. പിന്നീട് വൈകിട്ട് ഏഴു മണിയോടെ എത്തുന്ന ജലം ഒരു മണിക്കൂറിനുള്ളില്‍ വീïും നിലയ്ക്കും.
പുന്നപ്ര തെക്ക് പഞ്ചായത്തിന്റെ കീഴില്‍ രï് കൂറ്റന്‍ ജലസംഭരണികളും ഇതിനോട് ചേര്‍ന്ന് രï് ആര്.ഒ പ്ലാന്റുകളും നിലവിലുï്.
ഒരു ജലസംഭരണിയിലെ ജലം ഉള്‍നാടല്‍ പ്രദേശമായ കാര്‍ഷിക മേഘലയിലേയ്ക്കും മറ്റൊന്ന് പൊതുവായും തീരദേശ മേഘലയിലേക്കും എത്തിക്കാനുള്ളതാണ്. എന്നാല്‍ ഈ സംഭര ണികളില്നിന്നോ ആര്.ഒ പ്ലാന്റുകളില്നിന്നോ ജനങ്ങള്‍ക്കാവശ്യമായ ശുദ്ധജലം കിട്ടാറില്ല.
പൊതുടാപ്പുകളെ ആശ്രയിച്ചു കഴിയുന്ന കുടുബങ്ങളാണ് ഏറെ ദുരിതീ അനുഭവിക്കുന്നത്. വരള്‍ച്ച നേരിടുമ്പോള്‍ മുന്‍ കാലങ്ങളില്‍ പഞ്ചായത്ത് ഇടപെട്ട് ടാങ്കറുകളില്‍ ജലം എത്തിക്കുന്നത് പതിവായിരുന്നു. എന്നാല്‍ ഇത്തവണ അതും നിലച്ചിരിക്കുകയാണ്.
ജലവിഭവ വകുപ്പിനും പഞ്ചായത്ത് അധികാരികള്‍ക്കും പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും കൈക്കൊïിട്ടില്ല. ഇനിയെങ്കിലും വേïപ്പെട്ടവര് ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി എത്രയുംവേഗം ശുദ്ധജലം എത്തിക്കാനുള്ള നടപടി സ്വീകരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."