പെന്‍ഷനേഴ്സ് ലീഗ് സംസ്ഥാന സമ്മേളനം മലപ്പുറത്ത്
മലപ്പുറം: മാര്‍ച്ച് മൂന്നിന് മലപ്പുറത്ത് നടക്കുന്ന പെന്‍ഷനേഴ്സ് ലീഗ് സംസ്ഥാന സമ്മേളനത്തിന് സ്വാഗതസംഘമായി. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി എന്നിവരാണ് മുഖ്യ രക്ഷാധികാരികള്‍. രക്ഷാധികാരികളായി സാദിഖലി ശിഹാബ് തങ്ങള്‍, അഡ്വ. യു.എ ലത്തീഫ്, മുനവ്വറലി ശിഹാബ് തങ്ങള്‍, എം.എല്‍.എമാരായ
അഡ്വ. എം. ഉമ്മര്‍, പി അബ്ദുല്‍ ഹമീദ്, പി.കെ ബഷീര്‍, ടി.വി ഇബ്രാഹിം എന്നിവരെയും കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി, പി.പി സഫറുള്ള, പി.കെ.സി അബ്ദുറഹിമാന് കോഴിക്കോട്, നൗഷാദ് മണ്ണിശ്ശേരിയെയും തെരഞ്ഞെടുത്തു. ചെയര്മാന്: പി. ഉബൈദുല്ല എം.എല്‍.എ. വര്‍ക്കിങ് ചെയര്മാന്: നാനാക്കല്‍ മുഹമ്മദ്. ജനറല്‍ കണ്‍വീനര്‍: ആസാദ് വണ്ടൂര്‍, വര്‍ക്കിങ് കണ്‍വീനര്‍: നസീം ഹരിപ്പാട്, ട്രഷറര്‍: ഖാദര്‍ കൊടവണ്ടി.
യോഗത്തില്‍ കളത്തില്‍ അഹമ്മദ് കുട്ടി അധ്യക്ഷനായി. പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.ടി കുഞ്ഞി മുഹമ്മദ് തിരുവനന്തപുരം മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ആസാദ് വണ്ടൂര്‍, എ.എം അബൂബക്കര്‍, വി. മുസ്തഫ, എം അഹമ്മദ് നാണി, മന്നയില്‍ അബൂബക്കര്‍, കെ.പി ശംസുദ്ദീന്‍, സി.ടി കുഞ്ഞയമു, നാലകത്ത് ഹംസ, വി.എം അബൂബക്കര്‍, കെ.എം റഷീദ്, അബു ഗൂഡലായ്, ഇസ്മാഈല്‍ ഇടുക്കി, എന്‍ജിനീയര്‍ മുഹമ്മദ് കുട്ടി, പി.പി അലവി കുട്ടി ഖാദര്‍, പി. ടി ഖാലിദ് കരിങ്കല്ലത്താണി, ടി.പി മൂസ്സക്കോയ, മുസ്തഫ പാക്കത്ത്, ദാവൂദ് ഖാന് കോഴിക്കോട്, വി. ഹംസ ഇരിവെറ്റി, എ.പി മജീദ് മാസ്റ്റര്‍, എന്‍.കെ അഹമ്മദ് വേങ്ങര, എം.ടി അലവികുരിക്കള് മഞ്ചേരി, മുഹമ്മദ് കുട്ടി വേങ്ങര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."