തൊടുപുഴ മേഖലയില്‍ മൂന്നിടത്ത് തീപിടിത്തം
തൊടുപുഴ: തൊടുപുഴ മേഖലയില്‍ മൂന്നിടത്ത് തീപിടിത്തം. മൂന്നിടത്തും തൊടുപുഴയില്‍നിന്ന് ഫയര്‍ ഫോഴ്‌സ് സംഘമെത്തിയാണ് തീയണച്ചത്. ഇന്നലെ രാവിലെ 11ന് തൊടുപുഴ കോതായിക്കുന്ന് എസ്ബിടി ശാഖയ്ക്ക് പിറകിലാണ് ആദ്യ തീപിടുത്തം.
ആറ് ഏക്കറോളം വരുന്ന പ്രദേശത്തെ കൃഷികളാണ് കത്തിനശിച്ചത്. മുതുപ്ലാക്കല്‍ ബേബി, ജോസ് കല്ലാനിക്കല്‍, രാജേന്ദ്രന്‍ എന്നിവരുടെ പുരയിടങ്ങളാണ അഗ്‌നിക്കിരയായത്. 11.30ഓടെ കരിങ്കന്നം പെരുങ്കൂവ കുന്നത്തേല്‍ ഷിജോ ജോസ്, സഹോദരന്‍ സാബു ജോസ്, തെക്കേവയലില്‍ ജോണി എന്നിവരുടെ ആറേക്കറോളം വരുന്ന പുരയിടത്തില്‍ തീ പടര്‍ന്നു.
ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. ഉച്ചയോടെ മങ്ങാട്ടുകവല -വെങ്ങല്ലൂര്‍ ബൈപാസിന് സമീപത്തും തീപിടുത്തമുïായി. വൈകുന്നേരം നാലിനു മങ്ങാട്ടുകവലയിലുള്ള ശ്രീലക്ഷ്മി ഫര്‍ണിച്ചര്‍ മാര്‍ട്ടിന്റെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ഉരുളന്‍ തടികള്‍ക്കു തീപിടിച്ചു.
ഏതാï് 175 ഉരുളന്‍ തടികളാണു പൂര്‍ണമായും കത്തിനശിച്ചത്. തൊടുപുഴ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണു തീപൂര്‍ണമായും കെടുത്തിയത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണു ഗോഡൗണില്‍ തീപിടിക്കാനുïായ കാരണമെന്നു ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു.
ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടമാണ് ഇവിടെ കണ്ക്കാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."