HOME
DETAILS
MAL
ആഡംബരപ്രിയരായ മന്ത്രിമാരെ തീറ്റിപ്പോറ്റേണ്ട ബാധ്യതയില്ല: കുമ്മനം
backup
February 05 2018 | 03:02 AM
തിരുവനന്തപുരം:ആഡംബരപ്രിയരായ മന്ത്രിമാരെ തീറ്റിപ്പോറ്റേണ്ട ബാധ്യത കേരളത്തിലെ ജനങ്ങള്‍ക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്.
സംസ്ഥാനത്തിന്റെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെപ്പറ്റി വിലപിക്കുന്ന ധനമന്ത്രി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി ലക്ഷങ്ങളാണ് എഴുതിയെടുത്തത്. ജനങ്ങള്‍ മുണ്ടു മുറുക്കിയുടുക്കണമെന്ന് ആവശ്യപ്പെടുന്ന മന്ത്രി ചികിത്സക്കിടെ പിഴിഞ്ഞുടുക്കാന്‍ വാങ്ങിയ തോര്‍ത്തിനും തലയിണയ്ക്കും വരെ പൊതുപണം എഴുതിയെടുത്തിരിക്കുകയാണ്.
ഇത്രയും കാപട്യം നിറഞ്ഞ നേതാക്കളുള്ള സര്‍ക്കാര്‍ ഇതിനു മുന്‍പ് കേരളത്തിലുണ്ടായിട്ടില്ല. നിയമസഭാ സാമാജികരുടെ ചികിത്സാ ചെലവുകള്‍ക്ക് പരിധി നിശ്ചയിക്കണമെന്ന ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ ശുപാര്‍ശ നടപ്പാക്കാത്തത് ചികിത്സയുടെ പേരില്‍ ലക്ഷങ്ങള്‍ കീശയിലാക്കാനാണെന്നും കുമ്മനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."