HOME
DETAILS
MAL
ഇന്ത്യക്കാരെ മാത്രം ഉള്‍പ്പെടുത്തിയുള്ള പരസ്യത്തിനെതിരെ അന്വേഷണം
backup
February 14 2017 | 08:02 AM
ജിദ്ദ: സഊദിയിലെ ഒരു കമ്പനിയില്‍ ജോലി്ക്കായി ഇന്ത്യക്കാരെ മാത്രം ക്ഷണിച്ചുകൊണ്ടുള്ള പരസ്യത്തിനെതിരെ അന്വേഷണം നടത്തുമെന്ന് ലേബര്‍ ആന്‍ഡ് സോഷ്യല്‍ ഡെവലപ്മെന്റ് മന്ത്രാലയം അറിയിച്ചു. എന്‍ജിനീയറിംഗ് ജോലിക്കായി ഇന്ത്യക്കാരില്‍ നിന്ന് മാത്രം അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു പരസ്യം.
സഊദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇവര്‍ ഇന്ത്യക്കാരെ മാത്രം റിക്രൂട്ട് ചെയ്യുന്നതായും, ഇത് വിവേചനപരമാണെന്നും കാണിച്ച് സ്വദേശികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ജോലിക്ക് ശമ്പളമായി വാഗ്ദാനം ചെയ്യുന്നത് 2,600ഉം 8,000വും ഡോളറാണ്. മന്ത്രാലയത്തിന്റെ നിബന്ധനകള്‍ പാലിക്കാതെ ഇത്തരത്തില്‍ പരസ്യം നല്കിയതിനെതിരെത വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."