HOME
DETAILS

ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വിശുദ്ധ കഅ്ബാലയം കഴുകി

  
Abishek
July 11 2025 | 01:07 AM

Kaaba Washing Ceremony Held in Makkah with Reverence and Tradition

മക്ക: വിശുദ്ധ കഅ്ബാലയം കഴുകുന്ന ചടങ്ങ് ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്നു. വ്യാഴാഴ്ച രാവിലെ സുബ്ഹി നിസ്‌കാരാനന്തരമാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിനെ പ്രതിനിധീകരിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സഊദ് ബിന്‍ മിശ്അല്‍ രാജകുമാരന്റെ നേതൃത്വത്തില്‍ ഹറംകാര്യ വകുപ്പ് പ്രത്യേകം തയാറാക്കിയ പനിനീരും ഊദ് ഓയിലും സുഗന്ധങ്ങളും കലര്‍ത്തിയ സംസം വെള്ളം ഉപയോഗിച്ചാണ് കഅ്ബാലയത്തിന്റെ ഉള്‍വശം കഴുകിയത്. ഈ വെള്ളത്തില്‍ കുതിര്‍ത്ത തുണി ഉപയോഗിച്ച് ചുമരുകള്‍ തുടക്കുകയും ചെയ്തു.

ചടങ്ങുകൾക്ക് മുന്നോടിയായി സേന കഅ്ബയെ സുരക്ഷാവലയത്തിനുള്ളിലാക്കി. കഅ്ബലയത്തിന്റെ തറയിലെ പൊടിയും മണ്ണും നീക്കം ചെയ്തുകൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. പിന്നീട് പ്രത്യേകം മുന്തിയ പാത്രങ്ങളിൽ എത്തിച്ച പനിനീരും ഏറ്റവും മുന്തിയ ഊദ് ഓയിലും മറ്റു സുഗന്ധങ്ങളും കലര്‍ത്തിയ സംസം വെള്ളത്തില്‍ തുണികള്‍ കുതിര്‍ത്ത് അകത്തെ ചുവരുകള്‍ തുടച്ചു. സുഗന്ധം കലര്‍ത്തിയ അഞ്ചു ലിറ്റര്‍ സംസം വെള്ളമാണ് ചുമരുകളും തൂണുകളും തുടക്കാന്‍ ഉപയോഗിക്കുന്നത്. പിന്നീട് കഅ്ബാലയത്തിനുള്ളിലെ മൂന്ന് തൂണുകളും തറയും കഴുകി. തുടര്‍ന്ന് തുണികള്‍ ഉപയോഗിച്ച് കഅ്ബാലയം തുടച്ച് ഉണക്കി. ശേഷം ഊദ് ഓയിലും റോസ് ഓയിലും കലര്‍ത്തി തുണി ഉപയോഗിച്ച് ചുവരുകളില്‍ സുഗന്ധംപൂശി.

മുന്‍കാലങ്ങളില്‍ വര്‍ഷത്തില്‍ രണ്ടു തവണ കഅ്ബാലയം കഴുകിയിരുന്നു. ഇപ്പോള്‍ കൊല്ലത്തില്‍ ഒരു തവണയാണ് കഴുകുന്നത്. എല്ലാ വര്‍ഷവും മുഹറം പതിനഞ്ചിനാണ് കഴുകല്‍ ചടങ്ങ് നടത്തുന്നത്. ചടങ്ങിന് മുന്നോടിയായി ഇന്നലെ കഅ്ബാലയത്തെ അണിയിച്ച കിസ്‌വ ഉയര്‍ത്തിക്കെട്ടിയിരുന്നു.

The annual Ghusl-e-Kaaba ceremony, a revered tradition, was held in Makkah, where the Holy Kaaba was washed with Zamzam water mixed with rose water and premium oud oil. The ceremony took place after Fajr prayers on July 10, 2025, under the direction of Prince Saud bin Mishal bin Abdulaziz, Deputy Governor of Makkah, acting on behalf of King Salman bin Abdulaziz. The ritual involved carefully wiping the interior walls with scented mixture-soaked cloths, filling the sacred chamber with fragrance ¹ ².



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രസീലിന് 50 % നികുതി ചുമത്തി യു.എസ്

International
  •  10 hours ago
No Image

പൗരത്വം നിര്‍ണയിക്കാനുള്ള അധികാരം താഴെക്കിടയിലുള്ള ഉദ്യോഗസ്ഥന് നല്‍കാന്‍ കഴിയില്ല: കപില്‍ സിബല്‍ 

National
  •  11 hours ago
No Image

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ

Kerala
  •  11 hours ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  11 hours ago
No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  18 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  19 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  19 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  19 hours ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  19 hours ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  19 hours ago